ദുബൈ: വിമാനയാത്രക്ക് ഒന്നിൽ കൂടുതൽ ഹാൻഡ് ബാഗേജുകൾ അനുവദിക്കില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. 115 സെ.മീറ്ററാണ് ഒരു ബാഗേജിന്‍റെ പരമാവധി വലുപ്പം.
അതേസമയം, ലേഡീസ് ബാഗും ലാപ്ടോപ് ബാഗും പോലുള്ളവ അധികമായി കരുതാം. ബ്ലാങ്കറ്റ്, ഓവർകോട്ട്, കാമറ, ബൈനോകുലർ, വാക്കിങ് സ്റ്റിക്, കുട, നവജാത ശിഷുവിന്‍റെ ഭക്ഷണം, മടക്കാവുന്ന വീൽചെയർ, ക്രച്ചസ്, ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്ന് വാങ്ങിയ വസ്തുക്കൾ തുടങ്ങിയവയും അധികമായി കരുതാം. ഈ വസ്തുക്കൾ സുരക്ഷ പരിശോധനക്ക് വിധേയമാക്കും. ഒന്നിലധികം പീസ് ബാഗേജുകൾ അനുവദിക്കില്ലെന്ന് എയർ അറേബ്യ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.