ഹമദ് തര്യം അൽ ഷംസി
അജ്മാന്: അധ്യാപകർക്കും സ്കൂള്‍ അധികൃതര്‍ക്കും സൗജന്യ കോവിഡ് പരിശോധനയൊരുക്കി അജ്മാൻ മെഡിക്കൽ ഡിസ്ട്രിക്ട്. കോവിഡ് വ്യാപന ആശങ്ക നീങ്ങിയതോടെ പരിമിതമായ തോതില്‍ സ്കൂളുകള്‍ തുറക്കാനുള്ളതിന് മുന്നോടിയായാണ് ഈ നീക്കമെന്ന് വിലയിരുത്തുന്നു.
വിദ്യാർഥികൾക്ക് സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും കോവിഡിനെ നേരിടുന്നതിനാവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിനുമായാണ് പരിശോധന ആരംഭിക്കുന്നതെന്ന് അജ്മാൻ മെഡിക്കൽ ഡിസ്ട്രിക്ട് വ്യക്തമാക്കി. അജ്മാനിലെ ഉന്നത വിദ്യാഭ്യാസത്തിനുപുറമെ എല്ലാ പൊതു, സ്വകാര്യ സ്കൂളുകളുടെയും അഡ്മിനിസ്ട്രേറ്റിവ്, ടീച്ചിങ് ബോഡികള്‍ക്കും പരിശോധന സൗകര്യം ഒരുക്കുന്നതായി അജ്മാൻ മെഡിക്കൽ ഡിസ്ട്രിക്ട് ഡയറക്ടർ ഹമദ് തര്യം അൽ ഷംസി പറഞ്ഞു.
അജ്മാൻ മെഡിക്കൽ ഡിസ്ട്രിക്ട്, പ്രിവൻറിവ് മെഡിസിൻ ഡിപ്പാർട്മെൻറ് വഴി ആദ്യഘട്ടം ഉടൻ നടപ്പിലാക്കും.അജ്മാന് ഹമീദിയയിലുള്ള അല്‍ മുത്വഹിദ് (ശൈഖ് ഖലീഫ) ഹാളിലും അജ്മാനിലെ മനാമയിലുള്ള ഹെല്‍ത്ത് സെൻററിലുമാണ് പരിശോധനകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ശനി മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെയാണ് പരിശോധന നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.