അൽഐൻ പള്ളി വികാരി സെബി എൽദോസ് നാട്ടിൽ നിര്യാതനായി

അൽഐൻ: അങ്കമാലി ഭദ്രാസനം മോർ അത്താനാസിയോസ് വൈദീക സംഘാംഗവും യു.എ.ഇ അൽഐൻ സെന്‍റ്​ ജോർജ് യാക്കോബായ പളളി വികാരിയുമായ വലിയകുന്നേൽ സെബി എൽദോസ് കശീശ(39) നാട്ടിൽ നിര്യാതനായി. ഭൗതികശരീരം ബുധനാഴ്ച വൈകുന്നേരം 11 മണിയോടെ കോതമംഗലം മൗണ്ട് സീനായ് കാതോലിക്കേറ്റ് അരമന മോർ ബസേലിയോസ് കത്തീഡ്രലിൽ എത്തിക്കും.

മരണാനന്തര ശുശ്രുഷകൾ വ്യാഴാഴ്ച രാവിലെ 10ന്​ മൗണ്ട് സീനായ് മോർ ബസേലിയോസ് കത്തീഡ്രലിൽ ആരംഭിച്ച് തുടർന്ന് ചെറിയപള്ളി , വലിയപള്ളി എന്നിവിടങ്ങളിൽ വിടവാങ്ങൽ ശുശ്രുഷക്ക്‌ശേഷം ഇടവകയായ പിണ്ടിമന സെന്‍റ്​ ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ സമാപന ശുശ്രുഷക്ക്‌ ശേഷം കബറടക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ: ജിൻസി സെബി

Tags:    
News Summary - l Ain Church priest died in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.