ദുബൈ: ഐ.പി.എല്ലിൽ മലയാളികൾക്ക് ആഘോഷിക്കാൻ സ്വന്തമായി ഒരു ടീമില്ല. എന്നാൽ, ഓരോ മലയാളി താരങ്ങളടെയും പാതി മലയാളികളുടെയും പ്രകടനം ആഘോഷിക്കുന്നതിലും കേരളക്കാർ ഒട്ടും പിറകിലല്ല. ഇന്നലത്തെ മത്സരത്തിൽ മലയാളികളുടെ ആഘോഷം അമ്പയർ കെ.എൻ. അനന്തപത്മനാഭനായിരുന്നു.
ആദ്യമായല്ല അനന്തൻ അമ്പയറുടെ തൊപ്പി അണിയുന്നത്. എങ്കിലും, ഈ വർഷം ആദ്യമായി അമ്പയർ നിൽക്കുന്നു എന്ന പേരിൽ മുൻ കേരള താരം കൂടിയായ അനന്തനെയും മലയാളി ക്രിക്കറ്റ് പ്രേമികൾ സോഷ്യൽ മീഡിയ വഴി ആഘോഷിച്ചുകളഞ്ഞു. കഴിഞ്ഞമാസമാണ് അനന്തപത്മനാഭനെ ഐ.സി.സി എലൈറ്റ് പാനലിൽ ഉൾപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.