ഭരണസമിതി പ്രവര്‍ത്തനാരംഭ യോഗത്തില്‍ ‘അനോര’ അംഗങ്ങള്‍
അബൂദബി: തിരുവനന്തപുരം ജില്ല പ്രവാസി സംഘടനയായ ‘അനോര’യുടെ പുതിയ ഭരണസമിതി പ്രവര്‍ത്തനം ആരംഭിച്ചു. പ്രവര്‍ത്തന ഉദ്ഘാടനവും അനോര അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള സ്കൊളാസ്റ്റിക് അവാര്‍ഡ് വിതരണവും നടന്നു.
പ്രസിഡന്റ് എ.എം. ബഷീറിന്റെ അധ്യക്ഷതയില്‍ ഇന്ത്യന്‍ എംബസി പൊളിറ്റിക്കല്‍ സെക്ഷന്‍ സെക്കന്‍ഡ് സെക്രട്ടറി ആശിഷ് വർമ ഉദ്ഘാടനം ചെയ്തു. 10, 12 ക്ലാസുകളിൽ വിജയിച്ച കുട്ടികള്‍ക്കുള്ള മെമെന്റോയും സര്‍ട്ടിഫിക്കറ്റും വിതരണംചെയ്തു. ജനറല്‍ സെക്രട്ടറി ദിലീപ് കുമാര്‍, ഐ.എസ്.സി പ്രസിഡന്റ് നടരാജന്, സെക്രട്ടറി സത്യബാബു, ട്രഷറര്‍ ഫാക്സണ്‍ ലാറന്‍സ്, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, അനാരോ എക്സിക്യൂട്ടിവ് അംഗങ്ങള്‍, അനോര അംഗങ്ങൾ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.