ദുബൈ: യാത്രാ-ആതിഥ്യ മേഖലയിലെ മഹാമേളയായ അറേബ്യൻ ട്രാവൽ മാർക്കറ്റ് 22ന് ദുബൈയിൽ ആരംഭിക്കും. ഉത്തരവാദിത്വ^ സുസ്ഥിര ടൂറിസമാണ് വേൾഡ് ട്രേഡ് സെൻററിൽ നടക്കുന്ന എ.ടി.എമ്മിെൻറ 25ാം പതിപ്പിെൻറ മുഖ്യ പ്രമേയം. നാലു നാൾ നീളുന്ന മാർക്കറ്റിൽ ലോകത്തെ മുൻനിര വ്യോമയാന, ഹോട്ടൽ ശൃംഖലകളുടെ മേധാവികളും വിനോദസഞ്ചാര-സാമ്പത്തിക വിദഗ്ധരും പങ്കുചേരും. 250 കോടി ഡോളറിെൻറ വ്യാപാര ഉടമ്പടികളാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്. 150 രാജ്യങ്ങളിൽ നിന്നായി 2500 കമ്പനികൾ മേളയിലെത്തും.
65 രാജ്യങ്ങളുടെ പവലിയനുകളുമുണ്ടാവും. ടൂറിസം മേഖലയിൽ ഏറ്റവും വലിയ കുതിപ്പിനാണ് മിഡിൽ ഇൗസ്റ്റ് തയ്യാറെടുക്കുന്നതെന്ന് എ.ടി.എം. സീനിയർ എക്സിബിഷൻ ഡയറക്ടർ സിമോൺ പ്രസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നൂറു കണക്കിന് ബ്രാൻറുകളും വസ്തു ഇടപാട് സ്ഥാനപങ്ങളുമാണ് പുതുതായി ഉയർന്നു വരുന്നത്. വിനോദസഞ്ചാര^ആതിഥ്യ വിപണിയിലാണ് ഇവയുടെ ഗുണഫലം പ്രകടമാവുക. കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് സുഗമമായി യു.എ.ഇയിൽ എത്താനുതകും വിധത്തിലുള്ള നടപടിക്രമങ്ങളുടെ ആലോചനകൾ നടന്നുവരികയാണെന്ന് ദുബൈ ടൂറിസം സി.ഇ.ഒ ഇസ്സാം കാസിം പറഞ്ഞു.
എമിറേറ്റ്സ് സി.സി.ഒ തിയറി ആൻറിനോറി, ഇമ്മാർ സി.ഇ.ഒ ഒലിവിയർ ഹർനിഷ്, വിഷൻ ഡയറക്ടർ അൻവർ അബു മൊനാസ്സർ എന്നിവർ സംസാരിച്ചു.
മേളയിലെ ഇന്ത്യ പവലിയൻ 22ന് ഉച്ചക്ക് അംബാസഡർ നവ്ദീപ് സിംഗ് സുരി ഉദ്ഘാടനം ചെയ്യും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്റ്റാളുകളും ഹെറിടേജ് ടൂറിസം^ഹോട്ടൽ സ്ഥാപനങ്ങളും അണിനിരക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.