റാസല്‍ഖൈമ: രാജ്യത്തിന്ന്റെ വിജയകരമായ സാമ്പത്തിക വളര്‍ച്ചയില്‍ റാക് ബിസിനസ് ഗ്രൂപ്പ് ഫോറം നല്കുന്ന പിന്തുണ വലുതെന്ന് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമി. റാക് മൂവന്‍പിക്ക് റിസോര്‍ട്ടില്‍ നടന്ന റാക് ബിസിനസ് ഗ്രൂപ്പ് ഫോറത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ശൈഖ് സഊദ്.
ബിസിനസ് കേന്ദ്രങ്ങളെ പിന്തുണക്കുന്നതും ആഗോള മല്‍സരക്ഷമത വര്‍ധിപ്പിക്കുകയെന്നതും രാജ്യത്തിന്റെ തന്ത്രപരമായ ലക്ഷ്യങ്ങളില്‍ പ്രധാനമാണ്. വരും തലമുറകള്‍ക്ക് ശോഭനവും സുസ്ഥിരവുമായ ഭാവി ഉറപ്പാക്കി സമൃദ്ധിയുടെ പാത പിന്തുടരേണ്ടതുണ്ട്. ബിസിനസിനും ജീവിതത്തിനും നിക്ഷേപത്തിനുമുള്ള ആഗോള സ്ഥാനമെന്ന പദവിയിലേക്ക് റാസല്‍ഖൈമ ഉയരുകയാണ്.
ബിസിനസ് കമ്യൂണിറ്റിയില്‍ ഉല്‍പ്പാദനക്ഷമമായ സാമ്പത്തിക വളര്‍ച്ച അവസരങ്ങള്‍ വര്‍ധിപ്പിക്കുകയും ചെറുകിട ഇടത്തരം സംരംഭങ്ങളുടെയും വന്‍കിട കമ്പനികളുടെ വിജയത്തിനും ഫോറം സംഭാവന നല്കുന്നു. ആകര്‍ഷകമായ നിക്ഷേപ അന്തരീക്ഷം, നൂതനമായ നിയമ നിര്‍മാണ സാങ്കേതിക ചട്ടക്കൂടുകള്‍, വൈവിധ്യമാര്‍ന്നതും പ്രതിരോധശേഷിയുള്ളതുമായ സമ്പദ് വ്യവസ്ഥ തുടങ്ങിയവ റാസല്‍ഖൈമയുടെ പ്രത്യേകതയാണ്.
നെറ്റ് വര്‍ക്കിങ്, പരസ്പര വളര്‍ച്ച, ബിസിനസ് കമ്യൂണിറ്റിയില്‍ വൈദഗ്ധ്യം, കാഴ്ച്ചപ്പാടുകളുടെ കൈമാറ്റം എന്നിവക്ക് ബിസിനസ് ഉടമകളുടെയും സംരംഭകരെയും ബന്ധിപ്പിക്കുന്ന പ്രോഗ്രാമുകളും സാമ്പത്തിക ഫോറങ്ങളും സഹായിക്കുന്നതായും ശൈഖ് സഊദ് തുടര്‍ന്നു. ബിസിനസ് മേഖലയെ പിന്തുണക്കുന്നതിനും സാമ്പത്തിക പദ്ധതികളുടെ വളര്‍ച്ചക്കും പിന്തുണ നല്‍കുന്നതിന് ശൈഖ് സഊദിനോട് റാക് ബിസിനസ് ഗ്രൂപ്പ് ഫോറം നന്ദി പറഞ്ഞു.
സംരംഭകരുടെ അനുഭവങ്ങളും നേട്ടങ്ങളും ഉയര്ത്തികാട്ടുന്നതിനാണ് അഞ്ചാം വാര്‍ഷികാഘോഷ വേളയില്‍ ഫോറം ഊന്നല്‍ നല്‍കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. പ്രവൃത്തിതലത്തിലുള്ള വാണിജ്യ പദ്ധതികളുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും വിജയഗാഥകള്‍ പ്രദര്‍ശിപ്പിക്കുകയും ഫോറത്തിന്‍െറ ലക്ഷ്യമാണെന്നും സംഘാടകര്‍ പറഞ്ഞു.
വ്യവസായികള്‍, നിക്ഷേപകര്‍, സ്ഥാപന മാനേജര്‍മാര്‍, സംരംഭകര്‍ തുടങ്ങിയവര്‍ റാക് ബിസിനസ് ഗ്രൂപ്പ് ഫോറത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.