ഖോ​ർ​ഫ​ക്കാ​നി​ലെ അ​ൽ ലു​ലു​യാ​ഹ്​ ബീ​ച്ച്

അ​ൽ ലു​ലു​യാ​ഹ്​ ബീ​ച്ചി​ൽ പ​രി​ശോ​ധ​ക​രെ നി​യ​മി​ച്ചു

ഷാ​ർ​ജ: ഖോ​ർ​ഫ​ക്കാ​നി​ലെ അ​ൽ ലു​ലു​യാ​ഹ്​ ബീ​ച്ചി​ൽ അ​ർ​ധ​രാ​ത്രി​ക്ക്​ ശേ​ഷം പ​രി​ശോ​ധ​ന ശ​ക്​​ത​മാ​ക്കാ​ൻ പ്ര​ത്യേ​ക പ​രി​ശോ​ധ​ക​രേ​യും സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രെ​യും നി​യ​മി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട്​ യു.​എ.​ഇ സു​പ്രിം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി. വാ​രാ​ന്ത്യ റേ​ഡി​യോ, ടെ​ലി​വി​ഷ​ൻ പ്രോ​ഗ്രാ​മാ​യ ​ഡ​യ​റ​ക്ട്​​ലൈ​നി​ൽ ഉ​ന്ന​യി​ക്ക​പ്പെ​ട്ട ചോ​ദ്യ​ത്തോ​ട്​ പ്ര​തി​ക​രി​ക്ക​വെ​യാ​ണ്​​ അ​ദ്ദേ​ഹം ഖോ​ർ​ഫ​ക്കാ​ൻ മു​നി​സി​പ്പാ​ലി​റ്റി​ക്ക്​ ഇ​ത്ത​ര​മൊ​രു നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ബീ​ച്ച്​ സ​ന്ദ​ർ​ശ​ക​രു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ക​യും അ​പ​ക​ട​ക​ര​മാ​യ സ്വ​ഭാ​വ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ക​യും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യു​ക​യു​മാ​ണ്​​ ല​ക്ഷ്യം. സു​ൽ​ത്താ​ന്‍റെ നി​ർ​ദേ​ശം അ​നു​സ​രി​ച്ച്​ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ഖോ​ർ​ഫ​ക്കാ​ൻ മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്ട​ർ എ​ൻ​ജീ​നി​യ​ർ അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ അ​ൽ ന​ഖ്​​ബി സ്ഥി​രീ​ക​രി​ച്ചു.

ബീ​ച്ചി​ൽ ശു​ചി​ത്വം വ​ർ​ധി​പ്പി​ച്ച്​ സ​ന്ദ​ർ​ശ​ക​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നാ​യി പ​രി​ശോ​ധ​ന​ക​ളും ​പ​ട്രോ​ളി​ങ്ങും ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​​തേ​സ​മ​യം, ഷീ​സ്​ പാ​ർ​ക്കി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ പ​തി​പ്പി​ക്കാ​നും പൊ​ലീ​സ്​ സ്​​റ്റേ​ഷ​ന്​ സ​മീ​പ​ത്താ​യി പു​തി​യ മു​നി​സി​പ്പ​ൽ ഓ​ഫി​സ്​ സ്ഥാ​പി​ക്കാ​നും സു​ൽ​ത്താ​ൻ ഉ​ത്ത​ര​വി​ട്ട​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Tags:    
News Summary - Inspectors appointed at Al Luluyah Beach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:31 GMT