വാഹനാപകടം: ബോധരഹിതയായി റാക്​ ആശുപത്രിയിൽ കഴിയുന്ന അർച്ചനയെ  നാട്ടിലേക്ക് കൊണ്ടുപോകും 

വാഹനാപകടം: ബോധരഹിതയായി റാക്​ ആശുപത്രിയിൽ കഴിയുന്ന അർച്ചനയെ  നാട്ടിലേക്ക് കൊണ്ടുപോകും 

റാസൽഖൈമ: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് റാസൽഖൈമയിലെ റാക്​ ആശുപത്രിയിൽ ചികിത്സയിലുള്ള കാഞ്ഞങ്ങാട് കള്ളാർ സ്വദേശിനി  അർച്ചനയെ തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. ദു​ൈബയിൽനിന്ന് ഉച്ചക്ക് 1.30ന്​ എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് അർച്ചനയെ കൊച്ചിയിലേക്ക്​ കൊണ്ടുപോവുക. ഇതിനുള്ള നടപടിക്രമങ്ങൾ ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ പൂർത്തിയാക്കി വരികയാണ്.

വിമാനത്തി​​െൻറ പിറക് വശത്തെ ആറ് സീറ്റുകൾ മാറ്റി സജ്ജമാക്കിയ മുറിയിലാണ്​കിടത്തിയാണ് അർച്ചനയെ കൊണ്ടുപോവുക. ശുശ്രൂഷക്കായി ഒരു നഴ്സുമുണ്ടാകും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ  തുടർ ചികിത്സ നൽകും.  ഭർത്താവ് ശശിധരനും കൂടെ പോകുന്നുണ്ട്​. ആഗസ്​റ്റ്​ വരെ വിസ കാലാവധിയുള്ള ശശിധരന് അതുവരെ കമ്പനി അവധി നൽകിയിട്ടുണ്ട്. ഭീമമായ ചികിത്സാ ​െചലവ് പാവപ്പെട്ട കുടുംബത്തിന് താങ്ങാനാവുന്നതിന്​ അപ്പുറമാണ്. സുമനസ്സുകളെല്ലാം സഹായിച്ചെങ്കിലും ഇനിയുമേറെ തുക വേണ്ടി വരും.

ഒരു മാസത്തെ സന്ദർശക വിസയിൽ മാർച്ച് 25നാണ്​ അർച്ച​ന ഭർത്താവി​​െൻറ അടുത്തെത്തിയത്​. ഏപ്രിൽ ആറിന് റാസൽഖൈമ കെ.എഫ്.സിക്ക് മുന്നിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ഭർത്താവി​​െൻറയും മക്കളുടെയും മുന്നിൽവെച്ചാണ് അമിത വേഗതയിൽ വന്ന വാഹനം തട്ടി ഗുരുതര  പരിക്കേറ്റത്.

അപകടം നടന്ന് 20 ദിവസം പിന്നിട്ടിട്ടും ബോധം തിരിച്ച് കിട്ടിയില്ല. തലക്കേറ്റ മാരക പരിക്കാണ് കാരണം. ഇടക്ക് കണ്ണ് തുറക്കുന്നുണ്ടെങ്കിലും ആളെ തിരിച്ചറിയാൻ സാധിക്കുന്നില്ല. രണ്ടാഴ്​ചയോളം വ​െൻറിലേറ്ററിൽ ചികിത്സിച്ച യുവതിയെ അഞ്ച് ദിവസം മുമ്പ് മുറിയിലേക്ക് മാറ്റിയിരുന്നു. ഏപ്രിൽ 21ന് മുസ്​ലിംലീഗ് കേരള സംസ്ഥാന പ്രസിഡൻറ്​ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അർച്ചനയെ സന്ദർശിച്ചിരുന്നു. 

 

Tags:    
News Summary - archana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.