ദുബൈയിൽ വാർത്തസമ്മേളനത്തിൽ ബിജു രമേശ്​ സംസാരിക്കുന്നു

വിഴിഞ്ഞം: സമരം ചെയ്യുന്ന വൈദികർക്കെതിരെ രാജ്യദ്രോഹത്തിന്​ കേസെടുക്കണം -ബിജു രമേശ്​

ദുബൈ: വിഴിഞ്ഞത്ത്​ സമരം ചെയ്യുന്ന വൈദികർക്കെതിരെ രാജ്യദ്രോഹത്തിന്​ കേസെടുക്കണമെന്ന്​ കേരള ചേംബർ ഓഫ്​ കൊമേഴ്​സ്​ ചെയർമാൻ ബിജു രമേശ്​. ഫെബ്രുവരിയിൽ കോഴിക്കോട്​ നടക്കുന്ന കേരള കോൺക്ലേവിന്‍റെ ഭാഗമായി ദുബൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുബൈയിലെ ലോജിസ്റ്റിക്സ്​ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ സ്​പോൺസേഡ്​ പ്രോഗ്രാമാണ്​ വിഴിഞ്ഞം സമരം. ഫണ്ട്​ നൽകുന്നത്​ ഇവരാണ്​. സമീപവാസികളും മത്സ്യത്തൊഴിലാളികളുമല്ല സമരം ചെയ്യുന്നത്​. മറ്റ്​ സ്ഥലങ്ങളിൽ നിന്ന്​ സമരക്കാരെ ബസിൽ കൊണ്ടുവന്ന്​ ഇറക്കുകയാണ്​.

പണം കൈപറ്റി പദ്ധതികൾ തകർക്കുന്നത് ലത്തീൻ വൈദികരുടെ സ്ഥിരം ഏർപ്പാടാണ്. കൂടംകുളത്ത്​ 1000 രൂപയും ബിരിയാണിയും സമരക്കാർക്ക്​ കൊടുത്ത്​ അച്ചൻമാർ സമരം സംഘടിപ്പിച്ചിട്ടുണ്ട്​. സമരത്തിന്​ പിന്നിൽ കച്ചവട താൽപര്യങ്ങളാണ്​. ഇതിനേക്കാൾ വലിയ സമരങ്ങൾ കേരളം കണ്ടിട്ടുണ്ട്. സമരത്തെ അതിജീവിച്ച്​ ഒരു വർഷത്തിനുള്ളിൽ തുറമുഖം യാഥാർഥ്യമാകുമെന്നും ബിജു രമേശ്​ പറഞ്ഞു.

Tags:    
News Summary - Biju Ramesh react to Vizhinjam protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.