അൽഐൻ: യു.എ.ഇ 53ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഇൻകാസ് അൽഐനും ഇന്ത്യൻ മഹിള അസോസിയേഷനും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
യു.എ.ഇ ബ്ലഡ് ബാങ്കുമായി ചേർന്ന് കുവൈത്തിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ക്യാമ്പിൽ നൂറിൽപ്പരം ആളുകൾ രക്തദാനം നടത്തി. ഇൻകാസ് പ്രസിഡന്റ് സന്തോഷ് പയ്യന്നൂർ, ട്രഷറർ ബെന്നി വർഗീസ്, ലുലു ബ്രാഞ്ച് മാനേജർ ഫിറോസ് ബാബു, ഇമ പ്രസിഡന്റ് ബിജിലി അനീഷ്, സെക്രട്ടറി ഫൈജി സമീർ, വർക്കിങ് പ്രസിഡന്റുമാരായ മുസ്തഫ വട്ടപറമ്പിൽ, ഹംസു പാവറട്ടി, നാഷനൽ കമ്മിറ്റി സെക്രട്ടറി വി.ടി. അലിമോൻ, മറ്റു ഭാരവാഹികൾ എന്നിവർ ചേർന്ന് രക്തദാനം നൽകിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
സെഹയുടെ ബ്ലഡ് ബാങ്ക് പ്രശംസാപത്രം ഇൻകാസിനുവേണ്ടി ജനറൽ സെക്രട്ടറി സലീം വെഞ്ഞാറമൂട് സ്വീകരിച്ചു.
ബീമാ താജുദ്ദീൻ, അഷ്റഫ് ആലംകോട്, മുജീബ് വളപ്പിൽ, ദീപ പാറായത്, അബ്ദുൽ ജലീൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.