ദുബൈ: കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച് ഓർമ സംഘടിപ്പിക്കുന്ന സാഹിത്യോത്സവം (ഒ.എൽ.എഫ് എഡിഷൻ 2) അടുത്ത ഫെബ്രുവരി 15, 16 തീയതികളിൽ ദുബൈ ഫോക്ലോർ അക്കാദമി ഹാളിൽ നടക്കുമെന്ന് ഓർമ ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
കേരളത്തിൽ നിന്നുള്ള പ്രശസ്ത സാഹിത്യകാരന്മാരും ചലച്ചിത്ര രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സാഹിത്യോത്സവത്തിൽ പ്രവേശനം സൗജന്യമാണ്.
നവാഗത എഴുത്തുകാർക്കുള്ള പ്രത്യേക ശിൽപശാല, മീഡിയ കോൺക്ലേവ്, കഥ-കവിത-നോവൽ ശിൽപശാലകൾ, സമൂഹ മാധ്യമങ്ങളിലെ ഇടപെടൽ സംബന്ധിച്ച സെമിനാർ, ടോക്ക് ഷോ, ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാര സമർപ്പണം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. രജിസ്റ്റർ ചെയ്ത മുഴുവൻ സമയവും പങ്കെടുക്കുന്നവര്‍ക്ക് സാഹിത്യ അക്കാദമിയുടെ സർട്ടിഫിക്കറ്റ് ലഭിക്കും.
എഴുത്തിനെയും വായനയെയും ഇഷ്ടപ്പെടുന്നവർക്ക് നവ്യാനുഭവമായിരിക്കും ഇതെന്ന് സംഘാടകർ അറിയിച്ചു. യു.എ.ഇയിലെ പ്രമുഖ മാധ്യമ പ്രവർത്തകരും എഴുത്തുകാരും രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഈ സാഹിത്യോത്സവത്തിൽ വിവിധ സെഷനുകളിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക്: 058 920 4233, 050 776 2201, 054 435 5396, 055 900 3935.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.