ദുബൈ: അറബ് വ്യാപാര പ്രമുഖൻ സഈദ് അബ്ദുല്ല അൽ ഖത്താൽ അൽ മുഹൈരി (62) അന്തരിച്ചു. അൽ അവീർ മാർക്കറ്റ് കേന്ദ്രമായുള്ള വിവിധ വ്യാപാര ശൃംഖലകളുടെ മുഖ്യകാര്യദർശിയായിരുന്നു.
അസുഖബാധിതനായ ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് വിടചൊല്ലിയത്. രാജ്യത്തെ സ്വദേശി കർഷകരുടെ ഉൽപന്നങ്ങൾ മുഖ്യധാര വിപണിയിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ഇദ്ദേഹം രാജ്യത്തിനകത്തും പുറത്തും ഒട്ടനവധി മാനുഷിക പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്നു.
കറകളഞ്ഞ മനുഷ്യസ്നേഹം കൊണ്ടും ഉജ്ജ്വലമായ വ്യാപാരങ്ങൾ കൊണ്ടും സ്വദേശികൾക്കും വിദേശികൾക്കും മാതൃകയായ വ്യക്തിത്വവുമായിരുന്നു. സ്വദേശികളായ കർഷകരെ ശാക്തീകരിക്കുന്നതിൽ ഇദ്ദേഹത്തിന്റെ സംഭാവന ഏറെ വലുതായിരുന്നു. യു.എ.ഇ കർഷകരെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്നതിനുള്ള വലിയ വിപണി സൃഷ്ടിക്കുന്നതിൽ ഇദ്ദേഹത്തിന്റെ മികവ് പ്രശംസനീയമാണ്.
തദ്ദേശീയരായ കർഷകരുടെ കൃഷി ഉൽപന്നങ്ങളും മാർക്കറ്റിൽ ഇന്നും എത്തിക്കുന്നത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ശൃംഖലയാണ്.
ലോകത്തെ വലിയ പച്ചക്കറി, പഴ മാർക്കറ്റുകളിൽ ഒന്നായ ദുബൈ അൽ അവീർ പഴം, പച്ചക്കറി മാർക്കറ്റിന്റെ സിംഹഭാഗവും കൈകാര്യം ചെയ്തുവന്നിരുന്നത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. രാജ്യത്തെ ഭരണാധികാരികൾക്ക് സ്വീകാര്യനായ വ്യക്തിയായിരുന്നു അന്തരിച്ച സയീദ് അബ്ദുല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.