ഷാർജ: സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂണോറോ പാത്രിയാർക്കൽ കത്തീഡ്രലിലെ ഈ വർഷത്തെ ഹാർവെസ്റ്റ് ഫെസ്റ്റിവൽ നവംബർ 24 ഞായറാഴ്ച നടക്കും. രാവിലെ ഏഴിന് പ്രഭാത പ്രാർഥനയും തുടർന്ന് വിശുദ്ധ കുർബാനയോടുംകൂടി ആരംഭിക്കുന്ന ഹാർവെസ്റ്റ് ഫെസ്റ്റിവൽ രാത്രി 10.30ന് സമാപിക്കും. രാവിലെ 11ന് സ്റ്റാളുകളുടെ ഉദ്ഘാടനവും ലേലവും വൈകീട്ട് ആറിന് പൊതുസമ്മേളനവും നടക്കും.
പൊതുസമ്മേളനത്തിൽ യു.എ.ഇ പാത്രിയാർക്കൽ വികാരി കുര്യാക്കോസ് മോർ യൗസേബിയോസ്, സാമൂഹിക സാംസ്കാരിക നേതാക്കൾ എന്നിവർ സംബന്ധിക്കും. വൈകീട്ട് ഏഴുമണി മുതൽ ഡാൻസിങ് സ്റ്റാർ അവതരിപ്പിക്കുന്ന ഗാനമേള, ഫാമിലി യൂനിറ്റുകളുടെയും ആത്മീയ സംഘടനകളുടെയും നേതൃത്വത്തിൽ നടത്തുന്ന വിവിധ ഫുഡ് സ്റ്റാളുകൾ, ഗെയിംസ് സോൺ, ആദ്യ ഫലങ്ങളുടെ ലേലം മുതലായവ ഉണ്ടാകുമെന്ന് ഫാദർ എൽദോസ് കാവാട്ട്, അഭിലാഷ് തോമസ്, ദിനേശ് വർഗീസ്, ബേസിൽ വർഗീസ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.