ദുബൈ: വേൾഡ് മലയാളി കൗൺസിൽ ഷാർജ പ്രൊവിൻസ് ‘ലീഡ്സ്’ ബിസിനസ് സെമിനാർ സംഘടിപ്പിച്ചു. യു.എ.ഇയിലെ പ്രമുഖ സാമ്പത്തിക വിദഗ്ധൻ സി.എ. സന്തോഷ് കുമാർ കോർപറേറ്റ് ടാക്സ്, രജിസ്ട്രേഷൻ, റിട്ടേൺ എന്നിവയെക്കുറിച്ചും തുടർന്ന് മുഹമ്മദ് ബഷീർ ലോജിസ്റ്റിക്സ് സിസ്റ്റത്തെക്കുറിച്ചും ക്ലാസെടുത്തു.
വിവിധ വ്യവസായ മേഖലയിലെ സംരംഭകർ സെമിനാറിൽ പങ്കെടുത്തുവെന്ന് ഷാർജ പ്രൊവിൻസ് പ്രസിഡന്റ് അജിത് കുമാർ അറിയിച്ചു. ഗ്ലോബൽ ഭാരവാഹികളായ വി.പി. ഷാഹുൽ ഹമീദ്, വി.സി. വർഗീസ് പനക്കൽ, മീഡിയ ഫോറം സെക്രട്ടറി വി.എസ്. ബിജുകുമാർ, മിഡിലീസ്റ്റ് ചെയർമാൻ സന്തോഷ് കേട്ടത്ത്, പ്രസിഡന്റ് വിനേഷ് മോഹൻ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് എന്നിവർ ആശംസകൾ പറഞ്ഞു. ജാനറ്റ് വർഗീസ്, നസീല ഹുസൈൻ, മിലാന അജിത്, രശ്മി വിനീഷ് എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി അനിൽ കുമാർ, ട്രഷറർ വിശാഖ് മോഹൻ എന്നിവർ സെമിനാറിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.