ദുബൈ: എക്സ്പോയും േഗ്ലാബൽ വില്ലേജും ഉൾപ്പെടെ മഹാമേളകൾ തുടങ്ങിയതോടെ ദുബൈ നഗരത്തിൽ തിരക്കേറുന്നു. ഇതോടെ കൂടുതൽ ടാക്സി ഡ്രൈവർമാരെ റിക്രൂട്ട് ചെയ്യാൻ ആർ.ടി.എ അടക്കമുള്ള ടാക്സി ഉടമകൾ തയാറെടുക്കുകയാണ്. ടാക്സി കാബുകളുടെ കുറവ് പരിഹരിക്കാൻ കൂടുതൽ വാഹനങ്ങൾ നിരത്തിലിറക്കാനും ആലോചനയുണ്ട്. ഡ്രൈവർമാർക്ക് ബോണസ് നൽകാനും പദ്ധതിയുണ്ട്. തിരക്കേറിയ സമയങ്ങളിൽ ദുബൈയിൽ ടാക്സി കിട്ടാത്ത അവസ്ഥയാണ്.
അപ്രതീക്ഷിതമായ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ഡ്രൈവർമാർ പറയുന്നു. സ്കൂളുകൾ തുറന്നതും ഓഫിസുകൾ പഴയനിലയിലേക്ക് തിരിച്ചെത്തിയതും തിരക്ക് വർധിക്കാൻ കാരണമായി. 'ഹല' വഴി ബുക്ക് ചെയ്യാൻ ശ്രമിച്ചവർക്ക് പോലും ടാക്സികൾ കിട്ടാത്ത അവസ്ഥയുണ്ട്. ആവശ്യാനുസരണം ടാക്സികൾ ലഭ്യമാക്കാൻ കൂടുതൽ ജീവനക്കാരെ നിയമിക്കുമെന്ന് ഹല ചീഫ് എക്സിക്യൂട്ടിവ് ബാസിൽ ഹേവാകീമിയാൻ പറഞ്ഞു.
നഗരം പഴയ രീതിയിലേക്ക് മടങ്ങിവരുന്നതിെൻറ െതളിവാണിത്. ശമ്പളവർധന, ബോണസ് ഉൾപ്പെടെ നൽകി മികച്ച ഡ്രൈവർമാരെ റിക്രൂട്ട് ചെയ്യും. തിരക്കേറിയ സമയങ്ങളിൽ ഡ്രൈവർമാർ ചെയ്യുന്ന സേവനം വിലമതിക്കുന്നു. പരമാവധി ആളുകളെ കൃത്യസമയത്ത് എത്തിക്കാൻ അവർക്ക് കഴിയുന്നുണ്ട്. പുതിയ ഡ്രൈവർമാർ പരിശീലനം കഴിഞ്ഞിറങ്ങുന്നതുവരെ ഉപഭോക്താക്കൾ ക്ഷമിക്കണം. യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.