അബൂദബി സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ ക്രിസ്മസ് ആശംസയുമായെത്തിയ കെ.എം.സി.സി നേതാക്കള്‍ ഉപഹാരം സമ്മാനിക്കുന്നു
അബൂദബി: ക്രിസ്മസ് ആശംസകളും ഉപഹാരങ്ങളുമായി അബൂദബി സെന്റ് ജോര്‍ജ് കത്തീഡ്രല്‍ സന്ദര്‍ശിച്ച് തൃശൂര്‍ ജില്ല കെ.എം.സി.സി നേതാക്കള്‍. പ്രസിഡന്റ് അന്‍വര്‍ കയ്പ്പമംഗലത്തിന്റെയും റസാഖ് ഒരുമനയൂരിന്റെയും നേതൃത്വത്തില്‍ എത്തിയ സംഘത്തെ ഫാദര്‍ ഗീവര്‍ഗീസ് മാത്യുവും ദേവാലയം സെക്രട്ടറി ഐ. തോമസും സ്വീകരിച്ചു.
മതങ്ങള്‍ തമ്മിലുള്ള സൗഹാർദം പരമപ്രധാനമാണെന്നും സ്നേഹവും സാഹോദര്യവുമാണ് മനുഷ്യരെ ഉത്തമരാക്കുന്നതെന്നും ഫാദര്‍ ഗീവര്‍ഗീസ് മാത്യു പറഞ്ഞു.
ജില്ല ജനറല്‍ സെക്രട്ടറി പി.വി. ജലാല്‍ കടപ്പുറം, ജില്ല ഭാരവാഹികളായ മുസ്തഫ, ശിഹാബ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.