ദുബൈ: തൊഴിലുടമയുടെ അനുമതിയില്ലാതെ രാജ്യത്ത് പാർട്ട് ടൈം ജോലി ചെയ്യാമെന്ന് തൊഴിൽ മന്ത്രാലയം. പ്രവാസികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾക്ക് ഉപകാരപ്പെടുന്ന തീരുമാനമാണിത്. 2018 മുതൽ മൾട്ടി എംേപ്ലായർ കോൺട്രാക്ട് സംവിധാനം യു.എ.ഇയിലുണ്ട്.
ഇതിെൻറ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് കൂടുതൽ കമ്പനികളിൽ ജോലി ചെയ്യാമെന്ന് മാനവ വിഭവശേഷി മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.
സർവകലാശല ബിരുദം, ഡിപ്ലോമ അതിന് മേലെയോ യോഗ്യതയുള്ളവരെ ഇത്തരം ജോലികൾക്കായി നിയോഗിക്കാം. രാജ്യത്തിന് പുറത്തുനിന്ന് പുതിയ ജോലിക്കാരെ കൊണ്ടുവരുന്നത് ഒഴിവാക്കാൻ ഈ സംവിധാനം പ്രയോജനപ്പെടുത്താമെന്നാണ് മന്ത്രാലയത്തിെൻറ കണക്കുകൂട്ടൽ. മറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാരെ പാർട്ട് ടൈമായി നിയമിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ മന്ത്രാലയത്തിൽനിന്ന് അനുമതി നേടണം.ഇങ്ങനെ അനുമതി ലഭിക്കുന്ന സ്ഥാപനങ്ങളിലാണ് പാർട്ട് ടൈം ജോലിക്കാർക്ക് തൊഴിലവസരം ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.