അബൂദബി: എ.ജെ.പി ടൂര്‍ യു.എ.ഇ ദേശീയ ജിയു ജിറ്റ്സു ചാമ്പ്യന്‍ഷിപ് 2023ന്റെ രണ്ടാം ദിനം മികച്ച പ്രകടനം കാഴ്ചവെച്ച് കമാന്‍ഡോ ഗ്രൂപ് താരങ്ങള്‍. സായിദ് സ്പോര്‍ട്സ് സിറ്റിയിലെ മുബാദല അറീനയില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ലോകത്തുടനീളമുള്ള ക്ലബുകളില്‍ നിന്നുള്ള കായികതാരങ്ങളാണ് പങ്കെടുക്കുന്നത്. യൂത്ത്, ടീന്‍, മാസ്റ്റേഴ്സ് വിഭാഗങ്ങളിലാണ് ചാമ്പ്യന്‍ഷിപ്.
കമാന്‍ഡോ ഗ്രൂപ് മേധാവിത്വം കാഴ്ചവെച്ചപ്പോള്‍ ഷാര്‍ജ സെല്‍ഫ് ഡിഫന്‍സ് സ്പോര്‍ട്സ് ക്ലബ് രണ്ടാം സ്ഥാനവും എ.എഫ്.എന്‍ ടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അബൂദബി ജിയു ജിറ്റ്സു പ്രോയുമായി സഹകരിച്ച് യു.എ.ഇ. ജിയു ജിറ്റ്സു ഫെഡറേഷന് ആണ് ത്രിദിന ചാമ്പ്യന്‍ഷിപ് സംഘടിപ്പിച്ചത്. ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനം ഷാര്‍ജ സെല്‍ഫ് ഡിഫന്‍സ് സ്പോര്‍ട്സ് ആണ് മുന്നിട്ടുനിന്നത്. യു.എ.ഇ. ജെജെ അറീന രണ്ടാമതും പാം സ്പോര്‍ട്സ് മൂന്നാമതുമെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.