ദുബൈ: അതിവേഗം വളരുന്ന യു.എ.ഇയിലെ ആരോഗ്യ രംഗത്ത് ശ്രദ്ധേയമായി കോർടെക്സ് ഹോസ്പിറ്റൽ മാനേജ്മെന്റ് സിസ്റ്റം. ആരോഗ്യപരിചരണ രംഗത്ത് കാര്യക്ഷമതയും ഗുണനിലവാരവും ഉറപ്പുവരുത്തുന്ന സോഫ്റ്റ്വെയർ രോഗികളുടെ സംതൃപ്തി വർധിപ്പിക്കുന്ന സംവിധാനമെന്ന നിലയിൽ കൂടിയാണ് അതിവേഗം സ്വീകരിക്കപ്പെടുന്നത്. രോഗികൾക്ക് വരിനിൽക്കുന്നതിന്‍റെയും പേപ്പർ വർക്കുകൾ പൂർത്തിയാക്കുന്നതിന്‍റെയും പ്രയാസങ്ങൾ ലഘൂകരിച്ച് അപ്പോയിൻറ്മെൻറ് ഷെഡ്യൂളിങും രജിസ്ട്രേഷനും അടക്കമുള്ളവ ഇതുവഴി എളുപ്പമാകും. കൃത്യതയിൽ വിട്ടുവീഴ്ച ചെയ്യാതെ ഉപയോക്തൃ സൗഹൃദത്തിന് മുൻഗണന നൽകുന്ന സംവിധാനത്തിൽ എമിറേറ്റ്‌സ് ഐ.ഡി സ്‌കാൻ ചെയ്ത് വാക്ക്-ഇൻ രജിസ്‌ട്രേഷൻ നടത്താം.
രോഗിപരിചരണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ നഴ്സിങ്, ഡോക്ടർ സേവനങ്ങളെയും ഏറ്റവും മികച്ച സംവിധാനങ്ങളിലൂടെ കോർടെക്സ് ശക്തിപ്പെടുത്തിയിട്ടുണ്ട്. ടോക്കൻ കാളിങ് സംവിധാനം മുതൽ രോഗിയുടെ മുൻകാല വിവരങ്ങൾ ലഭിക്കുന്ന സംവിധാനം വരെ ഇതിലുൾപ്പെടും. ഇതുവഴി ഓരോ വ്യക്തിക്കും പ്രത്യേകമായ ശ്രദ്ധ ഉറപ്പുവരുത്താനാകും. ഡോക്ടർമാർക്ക്, കോർടെക്സ് കേസ് മാനേജ്മെൻറിനും ക്ലിനിക്കൽ തീരുമാനമെടുക്കലിനും പ്ലാറ്റ്ഫോം ഒരുക്കിയിട്ടുണ്ട്. ഡോക്ടർമാർക്ക് ആത്മവിശ്വാസത്തോടെ രോഗനിർണയം നടത്താനും വ്യക്തിഗത ചികിത്സാ പദ്ധതികൾ ആവിഷ്‌കരിക്കാനും കൃത്യമായ ഡോക്യുമെന്‍റേഷനും ടീമംഗങ്ങൾക്കിടയിൽ തടസ്സമില്ലാത്ത ആശയവിനിമയവും ഉറപ്പാക്കാനും സംവിധാനം വഴി കഴിയും.
ഇൻപേഷ്യൻറ് മൊഡ്യൂളിനുള്ളിൽ, ബെഡ് മാനേജ്‌മെൻറ്, നഴ്സിങ് പ്രോട്ടോക്കോളുകൾ, ഡിപ്പാർട്ട്‌മെൻറൽ വർക്ക്ഫ്ലോകൾ എന്നിവയിൽ കോർടെക്‌സ് അതിനൂതനമായ സംവിധാനമാണ് രൂപപ്പെടുത്തിയത്. സംയോജിത ഫാർമസി, ഇൻഷുറൻസ് സംവിധാനങ്ങൾ, ഐ.പി മെഡിസിൻ ഓർഡറുകൾ, ഇൻഷുറൻസ് വർക്ക് ബെഞ്ചുകൾ എന്നിവ പ്രദർശിപ്പിക്കുന്ന നഴ്‌സ് ഡാഷ്‌ബോർഡുകളിലൂടെ കോർട്ടക്സ് സങ്കീർണമായ പ്രക്രിയകൾ ലളിതമാക്കുന്നു. മലാഫി, റിആയത്തി, നബീദ്, തത്മീൻ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുമായി യോജിപ്പിച്ചതിനാൽ കോർടെക്സിൽ തടസ്സമില്ലാത്ത ഡാറ്റാ ഫ്ലോ ലഭ്യമായതിനാൽ വിവരങ്ങൾ ഫലപ്രദമായി ആക്‌സസ് ചെയ്യുന്നതിന് ആരോഗ്യകേന്ദ്രങ്ങൾ സൗകര്യമുണ്ടാകും.
പുതിയ സാങ്കേതികവിദ്യകളും വ്യവസായ രീതികളും സ്വീകരിച്ച് കോർടെക്സ് ഭാവിയിലെ ഏറ്റവും മികച്ച സംവിധാനമാണ് മേഖലക്ക് നൽകിവരുന്നത്. ആരോഗ്യപരിപാലനത്തിലെ കാര്യക്ഷമതയിൽ കോർടെക്‌സ് ഹോസ്പിറ്റൽ മാനേജ്‌മെൻറ് സിസ്റ്റം യഥാർഥത്തിൽ ഒരു ഗെയിം ചേഞ്ചറായി മാറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.