അബൂദബി: ഭാര്യയെ മർദിച്ച സ്വദേശി പൗരന് ഒരു മാസം തടവും 5000 ദിർഹം പിഴയും ശിക്ഷ. കുറ്റക്കാരനെന്ന് കണ്ടെത്തി കീഴ്കോടതികൾ വിധിച്ച ശിക്ഷക്കെതിരെ പ്രതി സമർപ്പിച്ച അപ്പീൽ ഫെഡറൽ സുപ്രിം കോടതി തള്ളുകയായിരുന്നു. വടക്കൻ പ്രവിശ്യയിലെ വീട്ടിൽ വെച്ചാണ് താൻ നിരന്തര മർദനത്തിന് ഇരയായതെന്നാണ് യുവതി നൽകിയ പരാതി.
കൈ കൊണ്ടും മരവടി കൊണ്ടും ശരീരമാസകലം അടിക്കുകയായിരുന്നു. തലയിലും മുട്ടിലും നെഞ്ചിലും പുറത്തും വയറ്റിലുമെല്ലാം മുറിവുകളും പരിക്കുകളുമുണ്ടായിരുന്നുവെന്ന് വൈദ്യ പരിശോധനാ റിപ്പോർട്ടിൽ വ്യക്തമായി. ഇതു ശരിവെക്കുന്ന ചിത്രങ്ങളും കോടതിയിൽ ഹാജറാക്കപ്പെട്ടു. കുറ്റങ്ങൾ നിഷേധിച്ച പ്രതി ഭാര്യയെ അച്ചടക്കമുള്ളവളാക്കാൻ ചെറുതായി തല്ലുക മാത്രമായിരുന്നുവെന്ന് അവകാശപ്പെട്ടു. എന്നാൽ കോടതി ഇൗ വാദങ്ങൾ തള്ളി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കേസ് നൽകാനും യുവതിയോട് നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.