ഡോ. വി.വി. അബ്ദുൽ ഖാദർ കോവിഡ് വാക്സിൻ സ്വീകരിക്കുന്നു
ദുബൈ: 50 വയസ്സിനു മുകളിലുള്ളവർ കോവിഡ് വാക്സിൻ സ്വീകരിക്കരുതെന്ന കാഴ്ചപ്പാടുകൾ പൊളിച്ചടുക്കി അബൂദബി മോഡൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. വി.വി. അബ്ദുൽ കാദർ. യു.എ.ഇയിൽ നടക്കുന്ന നിഷ്ക്രിയ കോവിഡ് വാക്സിൻ പരീക്ഷണത്തിലാണ് 64കാരനായ കാദർ മാഷ് ആദ്യ വാക്സിൻ സ്വീകരിച്ചത്.
50 വയസ്സിനു മുകളിലുള്ളവർക്ക് വാക്സിൻ നൽകുന്നില്ലെന്ന് ചിലർ പറഞ്ഞിരുന്നു. നേരിട്ട് പോയി നോക്കാം എന്ന കണക്കുകൂട്ടലിലാണ് മാഷ് അബൂദബിയിലെത്തിയത്. ബി.പിയും രക്തവുമെല്ലാം പരിശോധിച്ചശേഷം ഡോക്ടറുമായി കൂടിക്കാഴ്ച നടത്തി. എല്ലാ വിവരങ്ങളും വിശദമായി അറിഞ്ഞശേഷമാണ് കാദർ മാഷിന് വാക്സിൻ നൽകിയത്. കോവിഡിനെതിരായ പ്രതിരോധത്തിൽ മറ്റുള്ളവർക്കൊപ്പം പങ്കുചേരണമെന്ന ആഗ്രഹമുള്ളതിനാലാണ് വാക്സിൻ സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.