അബൂദബി: വാഹനങ്ങളുടെ പിന്നിൽ ഘടിപ്പിച്ച കാരിയറിൽ സൈക്കിൾ കൊണ്ടുപോവുമ്പോൾ നിയമം പാലിച്ചില്ലെങ്കിൽ പിഴ ചുമത്തുക 400 ദിർഹം. വാഹനത്തിന്റെ പിന്നിലെ കാരിയറിൽ സൈക്കിൾ കൊണ്ടുപോവുമ്പോൾ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറിഞ്ഞാലാണ് പിഴ. സൈക്കിൾ വാഹനത്തിന്റെ പിന്നിലെ കാരിയറിൽ ഘടിപ്പിച്ചു കൊണ്ടുപോവുമ്പോൾ അധിക നമ്പർ പ്ലേറ്റ് പ്രദർശിപ്പിച്ചിരിക്കണം. നമ്പർ പ്ലേറ്റ് മറഞ്ഞ രീതിയിൽ സൈക്കിൾ കൊണ്ടുപോവുന്നത് പിടിക്കപ്പെട്ടാൽ 400 ദിർഹം പിഴ ചുമത്തുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
ബൈസൈക്കിൾ റാക്കിൽ നമ്പർ പ്ലേറ്റ് സ്ഥാപിക്കുന്നതിനായി ആർ.ടി.എയുടെ വെബ്സൈറ്റിൽ അപേക്ഷ നൽകണം. 35 ദിർഹമാണ് അധിക നമ്പർ പ്ലേറ്റിന് ഫീസ് ഈടാക്കുന്നത്. ദുബൈ നമ്പർ പ്ലേറ്റിനും ഷോർട്ട് എക്സ്പോ നമ്പർ പ്ലേറ്റിനും 200 ദിർഹം വീതമാണ് ഈടാക്കുന്നത്. അബൂദബിയിലെ ഏതു പൊലീസ് സ്റ്റേഷൻ സർവിസ് സെന്ററിൽ നിന്നും അധിക നമ്പർ പ്ലേറ്റ് വാങ്ങാവുന്നതാണ്. ഇതിനായി ഡ്രൈവർമാർ സാങ്കേതിക പരിശോധനക്ക് വിധേയരാവുകയും നിശ്ചിത ഫീസ് കെട്ടുകയും ചെയ്യണം. ഇതിനു ശേഷം നമ്പർ പ്ലേറ്റ് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.