ദൈദ് ഈത്തപ്പഴ ഉത്സവം   21ന് സമാപിക്കും

ഷാർജ: വടക്കൻ എമിറേറ്റുകളുടെ മധുരോത്സവമായ മൂന്നാമത് ദൈദ് ഇത്തപ്പഴ മേളക്ക് ഉജ്ജ്വല തുടക്കം. ദൈദ് സ്​പോർട്സ്​ ക്ലബിൽ നടക്കുന്ന മേള 21 വരെ നീളും. ഉത്സവത്തിൽ സ്വദേശ തോട്ടങ്ങളിലെ ഈത്തപ്പഴങ്ങളും ഉപോത്പ്പന്നങ്ങളുമാണ് നിരത്തിയിരിക്കുന്നത്. ഭക്ഷ്യ സുരക്ഷക്ക് പ്രഥമ സ്​ഥാനം കൽപ്പിച്ച് കൊണ്ടാണ് മേള നടക്കുന്നതെന്ന് സംഘാടകരായ ഷാർജ ചേംബർ ഒഫ് കൊമേഴ്സ്​ ആൻഡ് ഇൻഡസ്​ട്രി ചെയർമാൻ അബ്ദുല്ല സുൽത്താൻ ആൽ ഉവൈസ്​ പറഞ്ഞു.  ഈന്തപ്പന കൃഷി പരിപോഷിപ്പിക്കുകയും ഇതിലേർപ്പെടുന്ന കർഷകർക്ക് മികച്ച പിന്തുണ ഉറപ്പാക്കുകയുമാണ് മേള ലക്ഷ്യം വെക്കുന്നത്.

മികച്ച പിന്തുണയാണ് ഇതിന് പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. ഓരോവർഷവും സന്ദർശകരും പ്രദർശകരും വർധിക്കുന്നുണ്ട്. ഇത്തവണ നിരവധി സാംസ്​കാരിക–പരമ്പരാഗത പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. മേളയിലെത്തുന്നവർക്ക് നിരവധി സമ്മാനങ്ങളും ഇത്തവണയുണ്ടെന്ന്​ ഉവൈസ്​ പറഞ്ഞു. ഈന്തപ്പന കൃഷിയിലും ഗവേഷണത്തിലും മുന്നിൽ നിൽക്കുന്ന മേഖലയാണ് ദൈദ്. വാണിജ്യാടിസ്​ഥാനത്തിൽ പ്രവർത്തിക്കുന്ന നിരവധി തോട്ടങ്ങൾ ഇവിടെയുണ്ട്. ആധുനിക കൃഷി സമ്പ്രാദയങ്ങൾക്ക് മുൻഗണന നൽകി കാർഷിക മേഖലയിൽ വലിയ കുതിച്ച് ചാട്ടം ഉണ്ടാക്കിയെടുക്കുവാനും ഉത്സവം ലക്ഷ്യം വെക്കുന്നു. യു.എ.ഇയുടെ തനത് സംസ്​കാര മേഖലയിൽ ഈന്തപ്പന കൃഷിയുടെ സ്​ഥാനം മുൻപന്തിയിലാണ്.  
പൂർവ്വികരുടെ കാൽപാടുകൾ പിന്തുടരുന്ന സാംസ്​കാരികമായ ആർദ്രതയിൽ നിന്നാണ് ഇത്തരം ഉത്സവങ്ങൾ പിറക്കുന്നത്.  

Tags:    
News Summary - dates-dubai-uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.