ദുബൈ: യു.എ.ഇ വിദ്യാഭ്യാസ മേഖലയിൽ മൂന്ന് പുതിയ കൗൺസിലുകൾ രൂപവത്കരിച്ചു. വിദ്യാഭ്യാസ മേഖലയിലെ പുതിയ പദ്ധതികൾക്ക് ക്രിയാത്മക നിർദേശങ്ങൾ മുന്നോട്ടുവെക്കാനാണ് ഈരംഗത്തെ വിദഗ്ധർ ഉൾപ്പെടുന്ന കൗൺസിലുകൾ ലക്ഷ്യമിടുന്നത്. പൊതുവിദ്യാഭ്യാസ സഹമന്ത്രി സാറ ബിൻത് യൂസുഫ് അൽ അമീരിയാണ് തഅ്ലീം കൗൺസിൽസെന്ന് പൊതുവെ അറിയപ്പെടുന്ന മൂന്ന് സമിതികളുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്.
മൊത്തം 35 അംഗങ്ങളുള്ള കൗൺസിലിന്റെ ആദ്യ യോഗത്തിൽ മന്ത്രി പങ്കെടുത്തു. സ്കൂൾ ലീഡർഷിപ് കൗൺസിൽ എന്നപേരിൽ സ്കൂൾ മാനേജ്മെന്റ് രംഗത്തുള്ള 14 അംഗ കൗൺസിൽ, മുതിർന്ന അധ്യാപകരുടെ 14 അംഗ ടീച്ചേഴ്സ് കൗൺസിൽ, ഏഴംഗ യങ് ടീച്ചേഴ്സ് കൗൺസിൽ എന്നിങ്ങനെയാണ് പുതിയ കൗൺസിലുകൾ രൂപവത്കരിച്ചത്. യു.എ.ഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം ഒക്ടോബറിൽ മുന്നോട്ടുവെച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കൗൺസിൽ രൂപവത്കരണം. വിദ്യാഭ്യാസംരംഗത്തെ മാറ്റങ്ങൾക്കും ഈരംഗത്ത് നേരിടുന്ന വെല്ലുവിളികൾ നേരിടാനും നിർദേശങ്ങൾ സമർപ്പിക്കുകയാണ് തഅ്ലീം കൗൺസിലുകളുടെ പ്രധാന ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.