ദുബൈ: ദുബൈ ഇൻറർ നാഷ്ണൽ സിറ്റി (ഡി.െഎ.സി) നിവാസികളുടെ യാത്രാ ക്ലേശത്തിന് പരിഹാരമാകുന്ന രണ്ട് മേൽപാലങ്ങൾ അടുത്താഴ്ച തുറന്നുകൊടുക്കുമെന്ന് റോഡ്സ് ആൻറ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ജൂലൈ 14 മുതൽ ഇതുവഴി ഗതാഗതം അനുവദിക്കും. ഡി.െഎ.സിയിൽ നിന്ന് അൽ അവീർ റോഡിൽ ഹത്ത ഭാഗത്തേക്ക് എത്തുന്നതാണ് ഒരു മേൽപാലം.
ഡി.െഎ.സിയിൽ നിന്ന് ദുബൈ ഡൗൺ ടൗണിലേക്കുള്ളതാണ് അടുത്തത്. ഡി.െഎ.സിയുടെ നിർമാതാക്കളായ നഖീലുമായി ചേർന്നാണ് പാലങ്ങൾ നിർമിച്ചത്. ഇത് ഗതാഗതക്കുരുക്ക് കുറക്കാൻ സഹായിക്കും. ഡ്രാഗൺ മാർട്ടിെൻറ വിപുലീകരണത്തോടെ ഇൗ പാലങ്ങളുടെ പ്രാധാന്യം വർധിക്കുമെന്ന് ആർ.ടി.എ. ഡയറക്ടർ ജനറൽ മത്താർ അൽ തായർ പറഞ്ഞു. മണിക്കൂറിൽ 1000 വാഹനങ്ങൾക്ക് സഞ്ചരിക്കാൻ സാധിക്കും വിധമാണ് ഡി.െഎ.സിയിൽ നിന്ന് ഡൗൺടൗണിലേക്കുള്ള പാലം നിർമിച്ചിരിക്കുന്നത്.
അൽ അവീർ റോഡിലെയും ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ റോഡിലെയും റൗണ്ടെബൗട്ടിലെ വാഹനത്തിരക്ക് കുറക്കാനും ഇത് സഹായിക്കും. ഹത്തയിൽ നിന്ന് വരുന്നവർക്ക് അൽ അവീർ റോഡ് വഴി എളുപ്പത്തിൽ ഡ്രാഗൺ മാർട്ടിലേക്കും ഇൻറർനാഷ്ണൽ സിറ്റിയിലേക്കും വരാനും സഹായകരമാണ്. പാലങ്ങളുടെ അവസാന മിനുക്കുപണികളാണ് ഇപ്പോൾ നടക്കുന്നത്. വാർസൻ റോഡിൽ സ്ഥാപിച്ച ഇരട്ടവരി മേൽപാലവും പദ്ധതിയുടെ ഭാഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.