ദുബൈ: യു.എ.ഇ ദേശീയദിനത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച കായികോത്സവത്തിൽ മലപ്പുറം ജില്ല ജേതാക്കളായി. കണ്ണൂർ, തൃശൂർ ജില്ലകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കണ്ണൂർ ജില്ലയിലെ മുഹമ്മദ് സർഹാനാണ് വ്യക്തിഗത ചാമ്പ്യൻ. ഇന്ന് ദുബൈ അൽനാസർ ലിഷർലാൻഡിൽ നടക്കുന്ന പരിപാടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.
കായികമേളയുടെ സമാപന പരിപാടി യൂത്ത് ലീഗ് സംസ്ഥാന ജന സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ എൻ.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ.പി. മുഹമ്മദ് സ്വാഗതവും കോഓഡിനേറ്റർ മുഹമ്മദ് ഖനി നന്ദിയും പറഞ്ഞു.
സംസ്ഥാന ആക്ടിങ് പ്രസിഡൻറ് ഹുസൈനാർ ഹാജി എടച്ചാക്കെ, ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ, ട്രഷറർ പി.കെ. ഇസ്മായിൽ, ഓർഗനൈസിങ് സെക്രട്ടറി ഹംസ തൊടി, സീനിയർ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കർ, എം.സി. അലവിക്കുട്ടിഹാജി, ഇബ്രാഹിം മുറിച്ചാണ്ടി, മുസ്തഫ വേങ്ങര, ഒ.കെ. ഇബ്രാഹിം, റയീസ് തലശ്ശേരി, ഹനീഫ് ചെർക്കള, അഡ്വ. ഇബ്രാഹിം ഖലീൽ, ഒ. മൊയ്തു, ആർ. ഷുക്കൂർ, ഹസൻ ചാലിൽ, കെ.പി.എ. സലാം, നിസാമുദ്ദീൻ കൊല്ലം, ഇസ്മായിൽ അരുക്കുറ്റി, ഫറൂഖ് പട്ടിക്കര എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.