ദുൈബ:ദുബൈയിലേക്ക് ഈദ് ആഘോഷിക്കാൻ എത്തിവരെ ദുബൈ എമിഗ്രേഷൻ ഉന്നത ഉദ്യോഗസ്ഥർ ദുബൈ വിമാനത്താവളത്തിൽ സ്വീകരിച്ചു.ദുബൈ എമിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി, ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരാണ് ഈദ് ആശംസകൾ നേർന്ന് യാത്രക്കാരെ സ്വാഗതം ചെയ്തത്.
ആഘോഷങ്ങളുടെ നാടായ ദുബൈയിലേക്ക് ഈദ് ആഘോഷിക്കാൻ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് കഴിഞ്ഞ ദിവസം എത്തിയത്.അവരെ സമ്മാനങ്ങളും മധുരവും നൽകിയാണ് വരവേറ്റത്. ഈദ് ദിനത്തിൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും ലളിതമായി എമിഗ്രേഷൻ നടപടികൾ പൂർത്തികരിക്കാൻ കഴിയുന്ന സ്മാർട്ട് ഗേറ്റുകൾ യാത്രക്കാർക്ക് വേണ്ടി വകുപ്പ് വിമാനത്താവളങ്ങളിൽ കൂടുതൽ വിപുലപ്പെടുത്തിയിരുന്നു. വകുപ്പിെൻറ ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ള സംഘം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തുമിനെ സന്ദർശിച്ച് ഈദുൽ അദ്ഹ ആശംസകളും നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.