അൽ ജുബൈലിൽ വെള്ളിയാഴ്​ച പൊടിക്കാറ്റ്​ വീശിയപ്പോൾ

പൊടിക്കാറ്റ്​: ഐ.പി.എൽ മത്സരം വൈകി

ഷാർജ: ശ​ക്തമായ പൊടിക്കാറ്റിനെ തുടർന്ന്​ ഇന്ത്യൻ പ്രീമിയർ ലീഗിലെ ചെന്നൈ സൂപ്പർ കിങ്​സ്​- റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂർ മത്സരം വൈകി. വെള്ളിയാഴ്​ച ഷാർജ ക്രിക്കറ്റ്​ സ്​റ്റേഡിയത്തിൽ നടന്ന മത്സരമാണ്​ വൈകിയത്​. വൈകീട്ട്​ 5.30ന്​ ടോസിങ്ങിനായി ക്യാപ്​റ്റൻമാരായ എം.എസ്​. ധോണിയും വിരാട്​ േകാഹ്​ലിയും മൈതാനത്തെത്തിയെങ്കിലും ആറു​ മണിയോടെയാണ്​ ടോസ്​ ചെയ്​തത്​. ആറിന്​ തുടങ്ങേണ്ട മത്സരം 6.15നാണ്​ തുടങ്ങിയത്​. എങ്കിലും ഓവർ വെട്ടിച്ചുരുക്കാതെ മത്സരം പൂർണമായും നടന്നു.യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്​ച ശക്​തമായ പൊടിക്കാറ്റാണ്​ അനുഭവപ്പെട്ടത്​. ചില സ്​ഥലങ്ങളിൽ ശക്​തമായ മഴയുമുണ്ടായിരുന്നു. ഇന്നും മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ്​ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തി​െൻറ അറിയിപ്പ്​.

പൊടിപൂരം മഴമേളം ആലിപ്പഴ വർഷം

ഷാർജ: വെള്ളിയാഴ്ച ഉച്ചമുതൽ യു.എ.ഇയിലെ പല പ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതിനൊപ്പം പൊടിക്കാറ്റും ആലിപ്പഴ വർഷവും എത്തി.

പല പ്രദേശങ്ങളിലും താപനിലയിൽ മഴ മാറ്റം വരുത്തി. വെള്ളിയാഴ്ച യു.എ.ഇയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 20.6 ഡിഗ്രി സെൽഷ്യസ്, അൽ ജഫ്ര ബിജി, അൽ ദഫ്ര മേഖലകളിൽ രേഖപ്പെടുത്തി. അൽ ഐനിലെ അൽ ഷുവൈബ്, മലാഖത്ത് പ്രദേശങ്ങളിൽ വൈകീട്ട്​ 3:30ന് നേരിയ മഴ പെയ്തുതുടങ്ങി. അൽ ഐനിലെ അൽ ഖാദർ, ഖാത് അൽ ഷിക്​ല എന്നിവിടങ്ങളിൽ കനത്ത മഴ പെയ്​തു. നാഷനൽ സെൻറർ ഓഫ് മെട്രോളജിയുടെ കണക്ക് അനുസരിച്ച് ദുബൈയിലെ ലഹ്ബാബിൽ ശാന്തമായ മഴയാണ് ലഭിച്ചത്.

അൽ ദഫ്ര മേഖലയിലെ അൽ ജസീറ പ്രദേശത്ത് വ്യാഴാഴ്ച രാവിലെ രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില 20.6 ഡിഗ്രി സെൽഷ്യസായിരുന്നു. ഏറ്റവും ഉയർന്ന താപനില 45.7 ഡിഗ്രി സെൽഷ്യസ് അൽ ഐനിലെ സ്വൈഹാനിൽ രേഖപ്പെടുത്തി.

വരും ദിവസങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു. ദൃശ്യപരത കുറയാൻ സാധ്യത ഉള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Dust storm: IPL match delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.