ചുങ്കം പ്രവാസി യു.എ.ഇ ചാപ്റ്റർ നടത്തിയ ഇഫ്താർ
സംഗമം
ദുബൈ: പുത്തനത്താണി ചുങ്കം നിവാസികളുടെ കൂട്ടായ്മയായ ചുങ്കം പ്രവാസി യു.എ.ഇ ചാപ്റ്റർ ഇഫ്താർ സംഗമം നടത്തി. ദുബൈ റാശിദിയയിൽ നടന്ന ചടങ്ങിൽ ഈ വർഷം നടപ്പാക്കുന്ന സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു. ഭവന നിർമാണ സഹായം, ആതുര ശുശ്രൂഷ സഹായങ്ങൾ എന്നിവ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ പ്രവർത്തന പദ്ധതികൾക്കാണ് രൂപം നൽകിയത്.
അജ്മാൻ ഫ്രണ്ട് ലൈൻ ബ്രിട്ടീഷ് സ്കൂൾ ഡയറക്ടർ കെ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. പി. അലിബാവ അധ്യക്ഷനായിരുന്നു. കെ.പി. അബ്ദുൽ അസീസ്, അനീസ്, എ.പി. റഹീം, കെ. മജീദ്, എം.സി. റഷീദ്, സി.പി. ഹകീം, പി. ഇബ്രാഹിം, യാസർ അറഫാത്, പാറമ്മൽ അബു, ഇളാമുദ്ദീൻ, സി.പി. മുഹമ്മദ് റാഫി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.