ദുബൈ: ഇനോക് ഗ്രൂപ്പ് ദുബൈയിൽ അഞ്ച് സർവീസ് സ്റ്റേഷനുകൾ കൂടി തുറന്നു. ഇതോടെ ഗ്രൂപ്പിന് എമിറേറ്റിൽ 122 സർവീസ് സ്റ്റേഷനുകളായി. 2020ഒാടെ ഇന്ധന ചില്ലറ വ്യാപാര രംഗത്ത് 40 ശതമാനം സാന്നിധ്യം ഉറപ്പുവരുത്തുക എന്ന ഗ്രൂപ്പിെൻറ ലക്ഷ്യത്തിെൻറ ഭാഗമായാണ് പുതിയ സ്റ്റേഷനുകൾ.സൗരോർജത്തിൽ പ്രവർത്തിക്കുന്നതാണ് പുതുതായി തുറന്ന സ്റ്റേഷനുകൾ. ഹത്ത, ഉൗദ് അൽ മുതീന, സിറ്റി ഒാഫ് അറേബ്യ എന്നിവിടങ്ങളിൽ ഒന്ന് വീതവും ദുബൈ^അൽെഎൻ റോഡിൽ രണ്ട് സ്റ്റേഷനുകളുമാണ് തുറന്നത്. ഇൗ വർഷം എട്ട് സർവീസ് സ്റ്റേഷനുകൾ വിജയകരമായി ആരംഭിച്ചതായി ഇനോക് ഗ്രൂപ്പ് സി.ഇ.ഒ സെയ്ഫ് ഹുമൈദ് ആൽ ഫലാസി പറഞ്ഞു. 2020ഒാടെ തങ്ങളുടെ ശൃംഖല 40 ശതമാനമായി വ്യാപിപ്പിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.