ഫുജൈറ: മകന്‍റെ നികാഹിന്‍റെ തലേന്ന് പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. വെട്ടിച്ചിറ പരേതനായ കുഞ്ഞിമരക്കാറിന്‍റെ മകൻ അരീക്കാടൻ അബ്ദുറസാഖ് (52) ആണ് മരിച്ചത്. മകൻ ഹാരിസിന്‍റെ നികാഹ് തിങ്കളാഴ്ച്ച നടക്കാനിരുന്നതാണ്. ഇതിന്‍റെ ഒരുക്കങ്ങൾക്കിടെയാണ് അപ്രതീക്ഷിത മരണം. ഫുജൈറയിൽ 35 വർഷമായി പ്രവാസിയായിരുന്ന അബ്ദുറസാഖ് മകന്‍റെ നിക്കാഹിൽ പങ്കെടുക്കാനാണ് രണ്ടാഴ്ച്ച മുമ്പ് കുടുംബ സമേതം നാട്ടിലേക്ക് പോയത്. പുതുതായി നിർമാണം പൂർത്തിയാക്കിയ വീട്ടിൽ കുടുബം താമസമാക്കുകയും ചെയ്തിരുന്നു. ഫുജൈറയിൽ യൂസ്ഡ് കാർ ഷോറൂം നടത്തിവരികയായിരുന്ന അബ്ദുറസാഖ് പ്രവാസി മലയാളികൾക്കിടയിൽ ഏറെ സുപരിചിതനാണ്.
മാതാവ്: ഇയ്യാത്തുട്ടി ഹജ്ജുമ്മ. ഭാര്യ: സൗഫീല. മറ്റു മക്കൾ: ഫർസിൻ, ഫാത്തിമ ഫിദ. സഹോദരങ്ങൾ: അബ്ദുന്നാസർ, മൈമൂന ഹജ്ജുമ്മ, ഉമൈബ, മുനീറ. ഖബറടക്കം തിങ്കളാഴ്ച്ച രാവിലെ എട്ടിന് വെട്ടിച്ചിറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.