ദുബൈ: ബജറ്റ് പോലെതന്നെയാണ് പ്രവാസികൾക്ക് പ്രകടനപത്രികയും. വാരിക്കോരി വാഗ്ദാനങ്ങളുണ്ടാവും. ഒന്നും നടപ്പാക്കില്ല. നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഇടതുവലതു മുന്നണികളുടെ പ്രകടനപത്രികയുടെ അവസ്ഥയും ഇതൊക്കെതന്നെയാണ്. മുമ്പ് പലതവണ പറഞ്ഞുപഴകി നടപ്പാക്കാതെ പോയ വാഗ്ദാനങ്ങൾ ഇക്കുറിയും ആവശ്യത്തിന് കടന്നുകൂടിയിട്ടുണ്ട്. താരതമ്യം ചെയ്യുേമ്പാൾ മെച്ചപ്പെട്ട പ്രകടനപത്രിക എൽ.ഡി.എഫിേൻറതാണ്. വാഗ്ദാനങ്ങളെങ്കിലും കുറേയുണ്ട്. യു.ഡി.എഫ് മാനിഫെസ്റ്റോ പ്രവാസികളെ അപ്പാടെ അവഗണിച്ചു.
പ്രവാസിക്ഷേമം എന്ന തലക്കെട്ടിൽ നാല് പോയൻറുകൾ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ പ്രവാസലോകത്തെ കോൺഗ്രസ് നേതാക്കൾപോലും എതിർപ്പുമായി രംഗത്ത് വന്നിട്ടുണ്ട്. അതേസമയം, എൽ.ഡി.എഫ് 20ഓളം ക്ഷേമപ്രവർത്തനങ്ങൾ പ്രവാസികൾക്കായി എണ്ണമിട്ട് നിരത്തുന്നുണ്ട്. സർക്കാർ പങ്കാളിത്തത്തോടെ പ്രവാസി കമ്പനികളും സഹകരണ സംഘങ്ങളും ആരംഭിക്കും, ഡിജിറ്റൽ തൊഴിൽ പദ്ധതി, വിദേശ ജോലി പരിശീലനം, തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രവാസി ഓൺലൈൻ സംഗമങ്ങൾ, പ്രവാസി സാന്ത്വന പദ്ധതി, നിയമസഹായ പദ്ധതി വിപുലീകരണം, പുനരധിവാസം, പ്രവാസി നിക്ഷേപം, പ്രഫഷനൽ സംഘടന രൂപവത്കരണം, ക്ഷേമപെൻഷൻ ഉയർത്തൽ എന്നിവയാണ് എൽ.ഡി.എഫ് മുന്നോട്ടുവെക്കുന്ന പുതിയ വാഗ്ദാനങ്ങൾ.
എൻ.ആർ.ഐകൾക്ക് നൂതന ബിസിനസ് ആരംഭിക്കുന്നതിന് ആദായ വിലക്ക് ഭൂമി നൽകുന്ന നോൺ റെസിഡൻഷ്യൽ കേരളൈറ്റ്സ് ഇക്കോണമിക് സോൺ പദ്ധതിയും വേറിട്ടുനിൽക്കുന്നു. പ്രവാസി ചിട്ടി, പ്രവാസി ഡിവിഡൻറ് സ്കീം, ലോക കേരള സഭ ശക്തിപ്പെടുത്തൽ തുടങ്ങിയ സ്ഥിരം പ്രഖ്യാപനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കോവിഡ് ബാധിച്ച് വിദേശത്തു മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം, പ്രവാസി പുനരധിവാസം എന്നിവ മാത്രമാണ് യു.ഡി.എഫ് പ്രകടനപത്രികയിൽ എടുത്തുപറയാനുള്ളത്. പ്രവാസിയെന്ന കാരണത്താൽ റേഷൻ കാർഡിൽ ഗ്രേഡ് കൂട്ടുന്ന നടപടി അവസാനിപ്പിക്കും, പ്രവാസി വോട്ടവകാശത്തിന് നടപടി, പ്രവാസി ഇൻവസ്റ്റ്മെൻറ് ഫണ്ട് എന്നിവയും യു.ഡി.എഫ് ഉൾപ്പെടുത്തിയിരിക്കുന്നു.
എൽ.ഡി.എഫ് പ്രവാസികൾക്ക് മികച്ച പരിഗണന നൽകി –ശക്തി തിയറ്റേഴ്സ്
അബൂദബി: എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നാടിെൻറ വികസന സ്വപ്നങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്നതോടൊപ്പം പ്രവാസികളെയും മികച്ച രീതിയിലാണ് പരിഗണിച്ചതെന്ന് അബൂദബി ശക്തി തിയറ്റേഴ്സ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ 600 വാഗ്ദാനങ്ങളിൽ 580ഉം നടപ്പാക്കി വോട്ടർമാരെ അഭിമുഖീകരിക്കുന്ന ഇടതുമുന്നണി ഇത്തവണ പ്രകടന പത്രികയിൽ 900 വാഗ്ദാനങ്ങളാണ് നൽകിയിരിക്കുന്നത്. 1200 രൂപ മാത്രമുണ്ടായിരുന്ന പ്രവാസിക്ഷേമ പെൻഷൻ 3500ൽ എത്തിച്ച ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തിയാൽ 5000 ആയി വർധിപ്പിക്കുമെന്ന വാഗ്ദാനം പ്രവാസികൾക്ക് ആശ്വാസമാണ്. ഇന്ത്യയിൽ ആദ്യമായി പ്രവാസികാര്യ വകുപ്പിന് രൂപം നൽകിയ ഇടതുസർക്കാറാണ് പ്രവാസിക്ഷേമ പ്രവർത്തന നയ രൂപവത്കരണത്തിൽ പ്രവാസികളുടെ നേരിട്ടുള്ള പങ്ക് ഉറപ്പുവരുത്താനായി ലോക കേരള സഭക്ക് രൂപം നൽകിയത്.
ഏകോപിത പ്രവാസി തൊഴിൽ പദ്ധതിക്ക് രൂപം നൽകുമെന്നും സർക്കാർ പങ്കാളിത്തത്തോടെയുള്ള പ്രവാസി കമ്പനികളും സഹകരണ സംഘങ്ങളും ആരംഭിക്കുമെന്നുമുള്ള വാഗ്ദാനം ഇടതുപക്ഷ മുന്നണിയിലുള്ള പ്രവാസികളുടെ പ്രതീക്ഷ വർധിപ്പിക്കുന്നു. മുഴുവൻ ജനങ്ങളെയും വിശ്വാസത്തിലെടുത്ത് തയാറാക്കിയ പത്രിക സ്വാഗതം ചെയ്യുന്നതായി ശക്തി തിയറ്റേഴ്സ് ആക്ടിങ് പ്രസിഡൻറ് ഗോവിന്ദൻ നമ്പൂതിരി, ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി എന്നിവർ സംയുക്ത പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.
പ്രവാസികളുടെ പിന്തുണയോടെ വീണ്ടും അധികാരത്തിൽ വരും –പന്ന്യൻ
ദുബൈ: ഷാർജ-അജ്മാൻ മേഖലയിെല ഇടതുപക്ഷ സംഘടനകളുെട കൂട്ടായ്മയായ ആർദ്രം നേതൃത്വം നൽകിയ ഓൺലൈൻ തെരഞ്ഞെടുപ്പ് കൺെവൻഷൻ സി.പി.ഐ ദേശീയ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചയ്തു. അഞ്ചുവർഷം മുമ്പത്തെ സർക്കാറിനെ ജനം
ഓർക്കാൻ പോലും ഇഷ്ടപ്പെടാത്തതിനാലാണ് പിണറായി സർക്കാറിനെ െതരഞ്ഞെടുത്തത്. നിപയും ഒാഖിയും പ്രളയവും വന്നപ്പോഴും ജനതയെ കൈവിടാതെ കൂടെനിന്ന ഇടതുമുന്നണി സർക്കാർ കേരളചരിത്രം തിരുത്തിെയഴുതി പ്രവാസി സമൂഹത്തിെൻറ എല്ലാ പിന്തുണയോടും കൂടി വീണ്ടും അധികാരത്തിൽ വരുമെന്നും കൂട്ടിച്ചേർത്തു. എസ്.എഫ്.ഐ മുൻ ദേശീയ പ്രസിഡൻറ് വി. ശിവദാസ് മുഖ്യപ്രഭാഷണം നടത്തി.
കേരള കോൺഗ്രസ് നേതാവ് അലക്സ്, ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, ലോക കേരള സഭ അംഗം ആർ.പി. മുരളി, മാസ് പ്രസിഡൻറ് അമീർ കല്ലുംപുറം, യുവകലാ സമിതി രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, പ്രവാസി കേരള കോൺഗ്രസ് നേതാവ് ഡയസ് ഇടിക്കുള, ഐ.എം.സി.സി പ്രസിഡൻറ് താഹിർ അലി, മനാഫ് മാട്ടൂൽ (മാക് ഷാർജ) തുടങ്ങിയവർ സംസാരിച്ചു. ആർദ്രം െചയർമാൻ രാജേഷ് നെട്ടൂർ അധ്യക്ഷത വഹിച്ചു. കൺവീനർ ബിജു സ്വാഗതവും വൈസ് ചെയർമാൻ മനാഫ് കുന്നിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.