ലോക്ഡൗൺ കാലത്തെ വീടകങ്ങൾ കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും മികച്ചൊരു പാഠശാലയാവണം. ഇതുവരെ പഠിക്കാത്ത പാഠങ്ങൾ മനസ്സിലാക്കാനും സാമ്പത്തിക അച്ചടക്കം തു ടങ്ങാനും പറ്റിയ കാലമാണിത്. വരുമാനം നിലച്ച് വീടിനകത്ത് ഒതുങ്ങേണ്ടിവന്നവർക്ക് ച െലവു നിയന്ത്രണത്തെപ്പറ്റിയും നിക്ഷേപങ്ങളെ പറ്റിയും മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഒാൺലൈൻ ക്ലാസുകൾ നൽകുന്നുണ്ട്. ഇത്തരം സംഘടനകളുടെ ക്ഷണപ്രകാരം ഒമ്പത് ക്ലാസാണ് ഞാൻ മാത്രം ഇതുവരെ നൽകിയത്. ഒാരോ ക്ലാസിലും പ്രധാനമായും ചോദിക്കുന്ന ചോദ്യമുണ്ട്- ‘ഗൾഫിലെത്തിയ ശേഷം നിങ്ങളുടെ ജീവിതനിലവാരം ഉയർന്നോ’. ഭൂരിപക്ഷം പേരുടെയും ഉത്തരം ‘യെസ്’ എന്നായിരിക്കും. രണ്ടാമത്തെ ചോദ്യം ‘നാട്ടിലെത്തിയാൽ ഇതേ ജീവിതനിലവാരത്തോടെ കഴിയാനുള്ള സാമ്പാദ്യം ബാക്കിയുണ്ടോ’ എന്നായിരിക്കും. വിരലിൽ എണ്ണാവുന്നവർ മാത്രമാണ് കൈ ഉയർത്തുക. നാട്ടിലെത്തിയവർ കഷ്ടപ്പെടുന്നത് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഭൂരിപക്ഷം പേരും വീണ്ടും കൈ ഉയർത്തും. ഇൗ അവസ്ഥക്ക് അറുതിവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഒാരോ വീടകങ്ങളിലേക്കും എെൻറ സംസാരങ്ങൾ ഒാഡിയോയായും വിഡിയോയായും കടന്നുചെല്ലുന്നത്. എവിടെയൊക്കെ നിക്ഷേപിക്കാം, എങ്ങനെയൊക്കെ ചെലവുചുരുക്കാം, എങ്ങനെ ആത്മവിശ്വാസം നിലനിർത്താം തുടങ്ങിയ വിഷയങ്ങളാണ് കുടുംബങ്ങളുമായി പങ്കുവെക്കുന്നത്.
വാട്സ്ആപ് വഴിയും സൂം വഴിയുമാണ് സൗജന്യ ക്ലാസുകൾ സംഘടിപ്പിക്കുക. സൂം വഴി തത്സമയ വിഡിയോ ക്ലാസുകൾ നൽകുേമ്പാൾ വാട്സ്ആപ് വഴി ഒാഡിയോ ക്ലാസും ചാറ്റിങ്ങിലൂടെ സംശയ നിവാരണവും നടത്തുന്നു. നിലവിൽ രണ്ടോ മൂന്നോ ദിവസങ്ങളിൽ ഒരു ക്ലാസെങ്കിലും നൽകാറുണ്ട്. ഒന്നര മണിക്കൂർ ക്ലാസിനുശേഷം ഒന്നര മണിക്കൂർ ചോദ്യോത്തരങ്ങൾക്ക് അവസരം നൽകും. വാട്സ് ആപ്പിൽ രണ്ടു ഗ്രൂപ്പുകളിലായി ഒരേസമയം 400ലേറെ പേർക്ക് ക്ലാസ് നൽകുന്നുണ്ട്. ഗ്രൂപ്പുകളിൽ ചെറിയ വിഡിയോകളാക്കി പോസ്റ്റ് ചെയ്തശേഷമാണ് ചർച്ച നടത്തുക. ചിലർ ഗ്രൂപ്പിലൂടെയും മറ്റു ചിലർ വ്യക്തിപരമായും സംശയങ്ങൾ ചോദിക്കും. സംശയങ്ങൾ തീർക്കാൻ ഒാരോ ഗ്രൂപ്പിനും രണ്ടുദിവസം വരെ സമയം നൽകാറുണ്ട്. അതിനുശേഷവും നിർദേശങ്ങളും ഉപേദശങ്ങളും നൽകുന്നതിന് ഒരു മടിയുമില്ല. യു.എ.ഇക്ക് പുറമെ കുവൈത്ത്, സൗദി എന്നിവിടങ്ങളിലുള്ളവരും ക്ലാസുകൾ ആവശ്യപ്പെടുന്നു.
കൊറോണക്കാലത്തെ സാമ്പത്തിക ആശങ്കകളാണ് കൂടുതൽ ആളുകൾക്കും ചോദിച്ചറിയാനുള്ളത്. സാമ്പത്തിക അച്ചടക്കം വേണമെന്ന് വർഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. അത്തരം അച്ചടക്കം പാലിച്ചവർ ഇന്ന് ഒരു ടെൻഷനുമില്ലാതെ വീടിനുള്ളിൽ കഴിയുന്നുണ്ട്. അല്ലാത്തവർ ഇനിയെങ്കിലും കാര്യങ്ങൾ മനസ്സിലാക്കി പ്രാവർത്തികമാക്കണം. ഗൾഫ് നാടുകളിൽനിന്നുണ്ടാക്കുന്ന സമ്പാദ്യത്തിെൻറ 20 ശതമാനമെങ്കിലും നീക്കിവെക്കാൻ കഴിഞ്ഞാൽ നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാം. ഇതിന് ഫാമിലി ബജറ്റ് വേണം. വരവും ചെലവും കൃത്യമായി വിലയിരുത്തണം. 700 ദിർഹം വരുമാനമുള്ളയാൾക്കും 50,000 ദിർഹം ലഭിക്കുന്നയാൾക്കും ഭാവി സുരക്ഷിതമാക്കാനും നശിപ്പിക്കാനും കഴിയും.ഗൾഫിൽനിന്നുണ്ടാക്കുന്ന പണം കൊണ്ട് വീട് നിർമിക്കാനും കാർ വാങ്ങാനും മാത്രമാണ് നമ്മുടെ വ്യഗ്രത. ഇത് കൊണ്ട് എന്ത് സുരക്ഷയാണ് ഭാവിയിൽ ഉണ്ടാവുക. ലാഭമുണ്ടാക്കുന്ന നിക്ഷേപങ്ങളിലേക്ക് സാമ്പാദ്യം തിരിച്ചുവിടാൻ കഴിയണം. എങ്കിലേ ഭാവി സുരക്ഷിതമാകൂ. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഇൗ കൊറോണക്കാലം ഇത്തരം ചില തിരിച്ചറിവുകൾ നമുക്ക് സമ്മാനിക്കുന്നുണ്ട്. ഇനിയും സമയം വൈകിയിട്ടില്ല. രണ്ടാം ലോകയുദ്ധത്തിനുശേഷം ജപ്പാൻ കരകയറിയില്ലേ. ഇൗ മഹാമാരിയെയും നമ്മൾ അതിജീവിച്ചേ പറ്റൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.