അബൂദബി: ദുബൈ മലയാളി അസോസിയേഷൻ (ഡി.എം.എ) അൽ അബീർ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അൽ അബീർ മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം അഭിനേത്രിയും ബിഗ് ബോസ് താരവുമായ സെറീന ആൻ നിർവഹിച്ചു.
ആരോഗ്യമാണ് സമ്പത്ത്, ആരോഗ്യം സംരക്ഷിക്കുക, ജീവിതശൈലി രോഗങ്ങൾ കണ്ടെത്തി തടയുക എന്ന സന്ദേശവുമായിട്ടാണ് ആറാമത് കാമ്പയിൻ അബൂദബിയിൽ സംഘടിപ്പിച്ചതെന്ന് ദുബൈ മലയാളി അസോസിയേഷൻ യു.എ.ഇ ചെയർപേഴ്സൻ അജിത അനീഷ്, മുഖ്യ രക്ഷാധികാരി ഫൗസിയ സിറാജ് എന്നിവർ അറിയിച്ചു.
അബൂദബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, അൽ അബീർ ജി.എം സീന തോമസ്, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഷെറിൻ വെട്ടിക്കാട്ട്, ഡി.എം.എ രക്ഷാധികാരി അഷ്റഫ് കേച്ചേരി, വൈസ് പ്രസിഡന്റ് നവാബ്, ജോയന്റ് സെക്രട്ടറി ഷംനാസ്, അബൂദബി പ്രസിഡന്റ് മനു, സെക്രട്ടറി അക്ബർ, ജോ. സെക്രട്ടറി ശോഭന സന്തോഷ് കുമാർ, അഷ്റഫ് കൂട്ടായ്മ അബൂദബി പ്രസിഡന്റ് അഷറഫ് ബക്കർ എന്നിവർ ആശംസകൾ നേർന്നു.
ഡി.എം.എ ഭാരവാഹികളായ അഷ്റഫ് കേച്ചേരി, അൽ അബീർ മെഡിക്കൽ സെന്റർ പബ്ലിക് റിലേഷൻസ് ഓഫിസർ മുഹമ്മദ് ആസിഫ്, നവാബ്, ഷംനാസ്, ഷറഫുദ്ദീൻ, ജംഷി മണ്ണാർക്കാട്, സലിം, ശോഭ, ഷീജ മിനി, മുംതാസ്, ഫാത്തിമ, സജന, സെറീന, ശാന്തികൃഷ്ണ, അജിത, മറ്റു ഭാരവാഹികൾ തുടങ്ങി നിരവധി പേർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.