ച​ര​ക്ക്​ ഗ​താ​ഗ​ത​ത്തി​ന്​ ‘ലോ​ജി​സ്റ്റി’ ആ​പ്

ദു​ബൈ: എ​മി​റേ​റ്റി​ൽ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ച​ര​ക്കു​നീ​ക്കം കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി പു​തി​യ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോം അ​വ​ത​രി​പ്പി​ച്ച്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). ച​ര​ക്ക്​ ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ മു​ൻ​നി​ര ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോ​മാ​യ ‘ട്ര​ുക്ക​റു’​മാ​യി കൈ​കോ​ർ​ത്ത്​​ ‘ലോ​ജി​സ്റ്റി’ എ​ന്ന പേ​രി​ലാ​ണ്​ പു​തി​യ ഡി​ജി​റ്റ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

എ​മി​റേ​റ്റി​ലെ വ്യ​ത്യ​സ്ത ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ബി​സി​ന​സ്​ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വാ​ണി​ജ്യ ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നൊ​പ്പം വാ​ണി​ജ്യ, ച​ര​ക്കു വാ​ഹ​ന​ങ്ങ​ൾ ബു​ക്ക്​ ചെ​യ്യാ​നും അ​വ​യു​ടെ നീ​ക്ക​ങ്ങ​ൾ ട്രാ​ക്ക്​ ചെ​യ്യാ​നും ആ​പ്​ വ​ഴി സാ​ധി​ക്കും. നി​ർ​മി​ത ബു​ദ്ധി (എ.​ഐ) സാ​​​ങ്കേ​തി​ക വി​ദ്യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സി.​ബി.​എം കാ​ൽ​ക്കു​ലേ​റ്റ​ർ ഉ​ൾ​പ്പെ​ടെ മി​ക​ച്ച സാ​​ങ്കേ​തി​ക സ​വി​ശേ​ഷ​ത​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്​ പു​തി​യ ഡി​ജി​റ്റ​ൽ ആ​പ്. ​ച​ര​ക്കു​ക​ളു​ടെ ഫോ​ട്ടോ അ​ല്ലെ​ങ്കി​ൽ വി​ഡി​യോ അ​പ്​​ലോ​ഡ്​ ചെ​യ്ത്​ ​മൊ​ത്തം ച​ര​ക്കു​ക​ളു​ടെ അ​ള​വ്​ അ​റി​യാ​ൻ ഇ​തു​വ​ഴി സാ​ധി​ക്കും. എ​മി​റേ​റ്റി​ലെ പ്ര​ധാ​ന വാ​ണി​ജ്യ ഗ​താ​ഗ​ത സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ളെ ബ​ന്ധി​പ്പി​ച്ച്​ കാ​ര്യ​ക്ഷ​മ​വും വി​ശ്വ​സ​നീ​യ​വു​മാ​യ സേ​വ​ന​ങ്ങ​ളി​ലൂ​ടെ ഉ​പ​ഭോ​ക്​​തൃ അ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​ണ്​ ല​ക്ഷ്യം.

ഇ​തു​വ​ഴി ദു​ബൈ​യി​ലെ ച​ര​ക്കു​നീ​ക്കം കൂ​ടു​ത​ൽ വേ​ഗ​ത്തി​ലും എ​ളു​പ്പ​ത്തി​ലു​മാ​ക്കാ​ൻ സാ​ധി​ക്കും. ദു​ബൈ ഇ​ക്ക​ണോ​മി​ക്​ അ​ജ​ണ്ട​യെ (ഡി33) ​പി​ന്തു​ണ​ക്കു​ന്ന​താ​ണ്​ പു​തി​യ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോ​മെ​ന്ന്​ ആ​ർ.​ടി.​എ എ​ക്സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​നും ഡ​യ​റ​ക്ട​ർ ജ​ന​റ​ലു​മാ​യ മ​താ​ർ അ​ൽ താ​യ​ർ പ​റ​ഞ്ഞു. ദു​ബൈ ക​മേ​ഴ്​​സ്യ​ൽ റോ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ്​ ലോ​ജി​സ്റ്റി​ക്സ്​ സ്​​ട്രാ​റ്റ​ജി 2030ന്‍റെ ഭാ​ഗ​മാ​ണ്​ പു​തി​യ സം​രം​ഭ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്​​വ്യ​വ​സ്ഥ​യി​ൽ ച​ര​ക്കു​ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ നി​ന്നു​ള്ള സം​ഭാ​വ​ന ഇ​ര​ട്ടി​യാ​ക്കി 16.8 ശ​ത​കോ​ടി ദി​ർ​ഹ​മാ​ക്കി വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. ഇ​തി​നാ​യി മേ​ഖ​ല​യി​ലെ സാ​​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ ഉ​പ​യോ​ഗം 75 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തു​ക​യും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത 10 ശ​ത​മാ​ന​ം മെ​ച്ച​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. നി​ല​വി​ൽ ദു​ബൈ​യി​ൽ 10,000 ച​ര​ക്കു​ഗ​താ​ഗ​ത സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ മേ​ഖ​ല​യു​ടെ പ്ര​തി​വ​ർ​ഷ വ​ള​ർ​ച്ച 34 ശ​ത​മാ​ന​മാ​ണ്. കൂ​ടാ​തെ എ​മി​റേ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം 3,51,000 ആ​യി വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്​. ര​ണ്ട​ര ല​ക്ഷ​ത്തി​ന​ടു​ത്ത്​ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും ഈ ​മേ​ഖ​ല​യി​ലു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം ഗ​താ​ഗ​ത, സം​ഭ​ര​ണ മേ​ഖ​ല​യി​ലും മി​ക​ച്ച വ​ള​ർ​ച്ച​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 

Tags:    
News Summary - Logistics app

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.