ദുബൈ: രാജ്യത്ത് പുതുക്കിയ ഇന്ധന വില പ്രഖ്യാപിച്ചു. യു.എ.ഇ ഇന്ധന വില നിർണയ സമിതിയാണ് വില പുനർനിർണയിച്ചത്. ഒക്ടോബർ ഒന്ന് മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. സെപ്റ്റംബറിനെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞിട്ടുണ്ട്. പെട്രോളിന് 24 ഫിൽസും ഡീസലിന് 18 ഫിൽസുമാണ് കുറഞ്ഞത്.
സൂപ്പർ 98 പെട്രോൾ വില ലിറ്ററിന് 2.66 ദിർഹമായി കുറഞ്ഞു. സെപ്റ്റംബറിൽ 2.90 ദിർഹം ആയിരുന്നു വില. സ്പെഷൽ 95 പെട്രോളിന് 2.54 ദിർഹമാണ് വില. കഴിഞ്ഞ മാസം ഇതിന് 2.78 ദിർഹം ആയിരുന്നു. ഇ പ്ലസ് 91 ലിറ്ററിന് 2.47 ദിർഹമായി കുറഞ്ഞു. കഴിഞ്ഞ മാസം ഇതിന് 2.71 ദിർഹം ആയിരുന്നു വില. ഡീസൽ ലിറ്ററിന് 2.60 ദിർഹമായി ഉയർന്നു. കഴിഞ്ഞ മാസം ലിറ്ററിന് 2.78 ദിർഹം ആയിരുന്നു വില.
തുടർച്ചയായി രണ്ടാമത്തെ മാസമാണ് രാജ്യത്ത് ഇന്ധനവില കുറയുന്നത്. ഇന്ധനവില അടിസ്ഥാനമാക്കി ഓരോ എമിറേറ്റിലേയും ടാക്സി നിരക്കിലും മാറ്റമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.