ഹജ്ജ് തീർഥാടകരുടെ രേഖ സമർപ്പണം: അപ്രായോഗികമെന്ന് തീർഥാടകർ

ദുബൈ: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി തീർഥാടനത്തിന് പോകുന്നവർ ആറുദിവസത്തിനുള്ളിൽ രേഖകൾ സമർപ്പിക്കണമെന്ന നിർദേശം അപ്രായോഗികമാണെന്ന് തീർഥാടകർ. പെരുന്നാൾ അവധിദിനങ്ങൾ കൂടി കടന്നുവരുന്നതിനാൽ ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ രേഖകൾ നൽകാൻ കഴിയില്ലെന്നാണ് പരാതി. സംസ്ഥാന ഹജ്ജ് കമ്മിറ്റി നറുക്കെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് മേയ് ആറിനുള്ളിൽ രേഖകൾ സമർപ്പിക്കണമെന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്ക് എസ്.എം.എസ് സന്ദേശം ലഭിച്ചത്. ഇപ്പോൾ വിദേശത്തുള്ള വിശ്വാസികൾക്ക് മാത്രമല്ല നാട്ടിലുള്ളവർക്കും ഇത് അപ്രായോഗികമാണെന്ന് തീർഥാടകരും ബന്ധുക്കളും ചൂണ്ടിക്കാട്ടുന്നു. രേഖകൾ സമർപ്പിക്കാനുള്ള സമയം നീട്ടിനൽകണമെന്നാണ് തീർഥാടകരും ബന്ധുക്കളും സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെടുന്നത്.

Tags:    
News Summary - Hajj pilgrims submit document: Pilgrims say it is impractical

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.