ദുബൈ: യു.എ.ഇയിലെ മലയാളി ക്രിയേറ്റിവ് ഡിസൈനേഴ്സ് കൂട്ടായ്മയായ വരയുടെ ആര്‍ടെക്സ് എഡിഷന് 2 പോസ്റ്റര്‍ പ്രകാശനം ദുബൈയിൽ നടന്നു. ആര്‍ട്ട് ഡയറക്ടറും ടോണിറ്റ് ആൻഡ് കോ ഫൗണ്ടറുമായ ടോണിറ്റ് പോസ്റ്റര്‍ പ്രകാശനം ആർ.ജെ സിന്ധു, കാലിഗ്രാഫർ ഖലീലുള്ള ചെംനാട്, കിൽട്ടൻ എം.ഡി റിയാസ്, എ.ഐ ഡിജിറ്റൽ ആർട്ടിസ്റ്റ് ജിയോ ജോൺ മുള്ളൂർ, ജോബി ജോയ് ജോർജ് എന്നിവരുടെ സാന്നിധ്യത്തിൽ നിർവഹിച്ചു.
കൂടാതെ വിവിധ മേഖലകളില്‍ പ്രഗത്ഭരായ 25 പേർ ഓൺലൈൻ പോസ്റ്റർ റിലീസ് പ്രകാശനത്തിൽ പങ്കാളികളായി. ഖിസൈസിലെ സ്റ്റാര്‍ ഇന്റര്‍നാഷനല്‍ സ്കൂളിൽ അടുത്ത വർഷം ജനുവരി 26 ഞായറാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് ഒമ്പതു വരെയാണ് ആര്‍ടെക്സ് എഡിഷന് 2 സംഘടിപ്പിക്കുന്നത്.
വിവിധ സെഷനുകളായ യൂനിക്ക് വർക്ക്ഷോപ്, വിഷ്വൽ ഈസി കൗണ്ടേഴ്സ്, ലൈവ് പെയിന്റിങ്, ഫൺ ആൻഡ് എന്റർടെയിൻമെന്റ് എന്നിവയിൽ പ്രശസ്തർ പങ്കെടുക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.