അബൂദബി: അബൂദബി എമിറേറ്റിൽ ആരോഗ്യ ഇൻഷുറൻസ് വാർഷിക പ്രീമിയത്തിൽ വർധന വരുത്തി. പ്രവാസികളുടെ വീട്ടുജോലിക്കാര്‍, പ്രവാസികളുടെ ആശ്രിതര്‍, സ്ഥാപനങ്ങളിലെ മുതിര്‍ന്ന ജീവനക്കാര്‍ എന്നിവര്‍ക്കുള്ള നിരക്കുകളിലാണ് വലിയ വര്‍ധന. മേയ് ഒന്ന് മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിലാവുക. ഇതു സംബന്ധിച്ച സർക്കുലർ ഏപ്രിൽ 18ന് അബൂദബി ആരോഗ്യ വകുപ്പ് ഇൻഷുറൻസ് കമ്പനികൾക്ക് അയച്ചിട്ടുണ്ട്.
ഗ്രൂപ്പ് പോളിസിയിൽ 18^40 പ്രായക്കാരായ തൊഴിലാളികളുടെ പ്രീമിയം തുക 75 ദിർഹം വർധിപ്പിച്ചു. ഇതോടെ പ്രീമിയം തുക 800ൽനിന്ന് 875 ആയി. 41^59 പ്രായക്കാരുടെ പ്രീമിയം തുകയിൽ 400 ദിർഹത്തിെൻറ വർധനയുണ്ട്. 1200 ദിർഹമാണ് ഇനി അടക്കേണ്ടത്.
നിലവിൽ ഇത് 800 ദിർഹമാണ്. 60നും അതിന് മുകളിലും പ്രായമുള്ളവരുടെ പ്രീമിയം തുകയിൽ മാറ്റമില്ല. ഇത് 5500 ദിർഹമായി തുടരും. ചെറുകിട നിക്ഷേപകരുടെ പ്രീമിയം തുക സർക്കുലറിൽ ഇത്തവണ പ്രത്യേകം ഉൾപ്പെടുത്തിയിട്ടുണ്ട്. 18-40 പ്രായക്കാരായ ചെറുകിട നിക്ഷേപകരുടെ പ്രീമിയം തുക 2700 ദിർഹമാണ്. 41^59 പ്രായക്കാർ 3000 ദിർഹവും 60നും അതിന് മുകളിലുമുള്ളവർ 7800 ദിർഹവും അടക്കണം.
ആശ്രിതരുടെ (ഭാര്യ, 18 വയസ്സിന് താഴെയുള്ള മൂന്ന് വരെ കുട്ടികൾ) ഇൻഷുറൻസ് പോളിസിയിൽ 17 വയസ്സ് വരെയുള്ളവരുടെ പ്രീമിയം തുക 800 ദിർഹത്തിൽനിന്ന് 1000 ദിർഹമായും 18-40 പ്രായക്കാരുടേത് 1500ൽ നിന്ന് 2000 ആയും 41-59 പ്രായക്കാരുടേത് 3000ത്തിൽ നിന്ന് 3600 ആയും കൂട്ടി. 60നും അതിന് മുകളിലും പ്രായക്കാരുടേത് നിലവിലെ 10500 ദിർഹമായി തുടരും. വ്യക്തിപരമായി സ്പോൺസർ ചെയ്യുന്ന ആശ്രിതരുടെ (നാലാമത്തെ കുട്ടി, 18 വയസ്സിന് മുകളിലുള്ള മക്കൾ, മാതാപിതാക്കൾ, മറ്റു ബന്ധുക്കൾ) ഇൻഷുറൻസ് പോളിസിയിൽ 17 വയസ്സ് വരെയുള്ളവരുടെ പ്രീമിയം തുകയിൽ മാത്രമാണ് വർധന. ഇത് 800 ദിർഹത്തിൽനിന്ന് 1000 ദിർഹമായി വർധിപ്പിച്ചു. 18-40 (പ്രീമിയം തുക- 2000 ദിർഹം), 41-59 (5700), 60ഉം അതിന് മുകളിലും (10500) പ്രായക്കാരുടേത് നിലവിലെ നിരക്ക് തന്നെ തുടരും.
പ്രവാസികളുടെ സ്പോൺസർഷിപ്പിലുള്ള തൊഴിലാളികളുടെ ഇൻഷുറൻസ് പോളിസിയിലും വലിയ വർധനയുണ്ട്. 18^40 പ്രായക്കാരുടെ പ്രീമിയം തുക 800 ദിർഹത്തിൽനിന്ന് 875 ആയും 41^59 പ്രായക്കാരുടേത് 800ൽ നിന്ന് 1200 ആയും ഉയർത്തി. 60നും അതിന് മുകളിലുമുള്ളവരുടേത് 5500 ആയി തുടരും.
അതേസമയം, സ്വദേശികളുടെ സ്പോൺസർഷിപ്പിലുള്ള തൊഴിലാളികളുടെ ഇൻഷുറൻസ് പ്രീമിയം തുകയിൽ മാറ്റം വരുത്തിയിട്ടില്ല. ഇത് എല്ലാ പ്രായക്കാർക്കും 600 ദിർഹമാണ്. 18^50 പ്രായക്കാരായ വിവാഹിതരായ സ്ത്രീകൾക്ക് പ്രസവവുമായി ബന്ധപ്പെട്ട അധിക തുക നിലവിലെ 750 ദിർഹം എന്നത് മാറ്റമില്ലാതെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.