റാസല്‍ഖൈമ: യു.എ.ഇയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീറിന് റാസല്‍ഖൈമയിലെ ഇന്ത്യന്‍ സമൂഹം സ്വീകരണം നല്‍കി. റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയുടെ (ഐ.ആര്‍.സി) ആഭിമുഖ്യത്തില്‍ റാക് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഐ.ആര്‍.സി പ്രസിഡന്‍റ് ഡോ. നിഷാം നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. യു.എ.ഇയിലുള്ള ഓരോ ഇന്ത്യക്കാരനും ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് അംബാസര്‍ സഞ്ജയ് സുധീര്‍ ആവശ്യപ്പെട്ടു. പ്രശ്നങ്ങളിലകപ്പെടുന്നവരുടെ പ്രതിസന്ധി വേഗത്തില്‍ പരിഹരിക്കുന്നതിന് ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐ.ആർ.സി ഓഫിസ് സന്ദർശിച്ച അംബാസഡർ കമ്മിറ്റി ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി പ്രവർത്തനം വിലയിരുത്തി.
ദുബൈ കോൺസുലേറ്റിലെ കോൺസുലർമാരായ രാംകുമാർ, ജിതേന്ദർ നഗി, റാക് ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് എസ്.എ. സലീം, വൈസ് പ്രസിഡന്‍റ് കെ. അസൈനാര്‍, നാസര്‍ അല്‍ദാന (കേരള സമാജം), സന്തോഷ് (ചേതന), ജോര്‍ജ് സാമുവല്‍ (നോളജ് തിയറ്റര്‍), ബഷീര്‍കുഞ്ഞ് (കെ.എം.സി.സി), മോഹനന്‍ (ഐ.പി.എഫ്), ശ്രീധരന്‍ പ്രസാദ് (സേവനം എസ്.എന്‍.ഡി.പി), അനുപ് എളമന (കേരള പ്രവാസി ഫോറം), ഭൂപതി (തമിഴ് മണ്ട്രം), റാക് ഇന്ത്യന്‍, സ്കോളേഴ്സ്, ന്യൂ ഇന്ത്യന്‍, ഐഡിയല്‍, ഇന്ത്യന്‍ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍മാരായ സൈനുദ്ദീന്‍ പെരുമണ്ണില്‍, ഹമീദ് അലി യഹ്യ, ബീന റാണി, പ്രസന്ന ഭാസ്കര്‍, അനുഭ നിജാവന്‍ എന്നിവരും ടി.വി. അബ്ദുല്ല, എ.കെ. സേതുനാഥ്, അബൂബക്കര്‍ കേരള, അസൈനാര്‍ കോഴിച്ചെന തുടങ്ങി സാമൂഹിക- സാംസ്കാരിക മേഖലയിലെ നിരവധി പേരും ചടങ്ങില്‍ പങ്കെടുത്തു. ഐ.ആര്‍.സി ജന. സെക്രട്ടറി സുമേഷ് മഠത്തില്‍ സ്വാഗതവും ഡോ. മാത്യു നന്ദിയും പറഞ്ഞു. ഡോ. ജോര്‍ജ് ജേക്കബ്, അഡ്വ. നജ്മുദ്ദീൻ, ഡോ. അജിത്ത്, മോഹൻ പങ്കത്ത്, പത്മരാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.