അബൂദബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സാഹിത്യ വിഭാഗം ലിറ്ററേച്ചര്‍ ഫെസ്റ്റിവൽ ജനുവരി 18, 19 തീയതികളിൽ നടക്കും. സെന്ററിലെ വേദികളിലാണ് ഫെസ്റ്റിവല്‍ അരങ്ങേറുക.
സെന്ററിന്റെ ഈ വര്‍ഷത്തെ സാഹിത്യ പുരസ്കാര സമര്‍പ്പണം, മഹാകവി പുലിക്കേട്ടില് ഹൈദറിന്റെ അമ്പതാം ചരമവാര്‍ഷിക ആചരണം, എം.ടി. വാസുദേവന്‍ നായര്‍ അനുസ്മരണം, മാപ്പിള ഹെറിറ്റേജ് ലൈബ്രറി തയാറാക്കിയ അറബി-മലയാളം ബിബ്ലിയോഗ്രഫി പ്രകാശനം എന്നിവയാണ് മേളയിലെ മുഖ്യ ആകര്ഷണങ്ങള്.
രണ്ടുദിവസം വിവിധ സെഷനുകളിലായി വിദ്യാർഥികള്‍ക്കുള്ള രചനാ പരിശീലനം, ഷോര്‍ട്ട് ഫിലിം ഫെസ്റ്റ്, സഞ്ചാരികളും വ്ലോഗര്‍മാരും പങ്കെടുക്കുന്ന ട്രാവലോഗ്, പ്രവാസലോകത്തെ മുതിര്‍ന്ന പൗരന്മാരുടെ കൂടിയിരിപ്പ്, കഥാ-കവിതാ അരങ്ങുകള്‍, പുസ്തക പ്രകാശനങ്ങള്‍, സാഹിത്യ-സാംസ്കാരിക സംവാദങ്ങള്‍, എഴുത്തുകാര്‍ക്ക് ആദരവ്, പുസ്തക പ്രകാശനങ്ങള്‍ തുടങ്ങി വിവിധങ്ങളായ സെഷനുകള്‍ പുതുമയോടെ ഒരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഫെസ്റ്റിവലിനോടനുബന്ധിച്ച് വിവിധ പ്രസാധകര് പങ്കെടുക്കുന്ന ബുക്ക് ഫെയറും സംഘടിപ്പിക്കും. നാട്ടില്‍ നിന്ന് പ്രമുഖരായ എഴുത്തുകാരും പ്രഭാഷകരും അതിഥികളായി എത്തിച്ചേരുമെന്നും ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് ഹിദായത്തുല്ല, സാഹിത്യ വിഭാഗം സെക്രട്ടറി ജാഫര്‍ കുറ്റിക്കോട് എന്നിവര്‍ അറിയിച്ചു. ഫോൺ: 02-6424488 , 0567730756.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.