ഫുജൈറ: കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബിൽ ‘സമ്മർ സ്മൈൽ’ എന്നപേരിൽ സമ്മർ ക്യാമ്പിന് വർണാഭമായ തുടക്കം. ജൂലൈ 28വരെ നീണ്ടുനിൽക്കുന്ന ക്യാമ്പ് ക്ലബ് ആക്ടിങ് പ്രസിഡന്റ് ആന്റണി സി.എക്സ് ഉദ്ഘാടനം നിർവഹിച്ചു. ആക്ടിങ് സെക്രട്ടറി അബ്ദുൽ കലാം സ്വാഗതം പറഞ്ഞു. ആർട്സ് സെക്രട്ടറിയും പ്രോഗ്രാം കൺവീനറുമായ സുബൈർ എടത്തനാട്ടുകര അധ്യക്ഷത വഹിച്ചു.
ട്രഷറർ വി.ഡി. മുരളീധരൻ, ഉപദേശകസമിതി അംഗം എൻ.എം. അബ്ദുസ്സമദ്, ആർട്സ് കൺവീർ കെ.പി. മുജീബ്, സ്പോർട്സ് സെക്രട്ടറി ജോൺസൻ, വനിത കൺവീനർ നാൻസി വിനോദ്, ബാലവേദി വനിത വിങ് കോഓഡിനേറ്റർ ജിദേശ് നാരായൺ എന്നിവർ സംസാരിച്ചു. കൾചറൽ സെക്രട്ടറി വി. അഷറഫ് നന്ദി പറഞ്ഞു. ചിത്രരചനാ ക്യാമ്പ്, നാടകക്കളരി, കഥ, കവിത വർക്ക്ഷോപ്, സ്പോർട്സ് ആക്ടിവിറ്റി, യോഗ ക്ലാസ്, സംഗീത ക്ലാസ്, പ്രസംഗ മത്സരം, ക്വിസ്, ഉപന്യാസ മത്സരങ്ങൾ, മാപ്പിളപ്പാട്ട്, ലളിതഗാന മത്സരങ്ങൾ തുടങ്ങിയവ ക്യാമ്പിന് പകിട്ടേകും.
അസിസ്റ്റന്റ് സ്പോർട്സ് സെക്രട്ടറി സമ്പത്ത് കുമാർ, ജോയന്റ് ട്രഷറർ പ്രദീപ്, ബാബു ഗോപി, ഷഫാഹത് അലി, ജയലക്ഷ്മി പ്രദീപ്, സുനു സമ്പത്, ബീന ചന്ദ്രൻ, ബിനി മുരളീധരൻ, ശ്രീലക്ഷ്മി, ദേവിക്ക്, ആരാധ്യ മുരളി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകും. താൽപര്യമുള്ളവർക്ക് രജിസ്ട്രേഷൻ പൂർത്തീകരിച്ചു ഇനിയും ക്യാമ്പിൽ പങ്കെടുക്കാമെന്ന് പ്രതിനിധികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.