ദുബൈ: യുവകലാസാഹിതി യു.എ.ഇയുടെ ആഭിമുഖ്യത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറിയും ദേശീയ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കാനം രാജേന്ദ്രന്റെ ഒന്നാം ചരമവാർഷികത്തിൽ സ്മൃതിസന്ധ്യ സംഘടിപ്പിച്ചു. കവി വയലാർ ശരത്ചന്ദ്രവർമ, ഇന്ത്യൻ അസോസിയേഷൻ ഷാർജ ജനറൽ സെക്രട്ടറി ശ്രീപ്രകാശ്, വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് റെജി ചാക്കോ, വാഹിദ് നാട്ടിക (മാസ്), ടി.എ. രവീന്ദ്രൻ (ഇൻകാസ്), മുജീബ് (കെ.എം.സി.സി), മൊയ്തീൻ (സമദർശിനി), യുവകലാസാഹിതി നേതാക്കളായ സുഭാഷ് ദാസ്, പ്രദീഷ് ചിതറ, അജി കണ്ണൂർ, പത്മകുമാർ, അഭിലാഷ് ശ്രീകണ്ഠപുരം, അനീഷ് നിലമേൽ, റോയി നെല്ലിക്കോട്, നമിത, സർഗറോയ് തുടങ്ങിയവർ സംസാരിച്ചു. വിത്സൻ തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജു ശങ്കർ ആമുഖപ്രഭാഷണവും പ്രശാന്ത് അനുസ്മരണ പ്രഭാഷണവും നടത്തി.
നിലപാടുകളുടെ കാർക്കശ്യവും ഏതു കാര്യം ചെയ്യുമ്പോഴും വ്യക്തവും തത്ത്വശാസ്ത്രാധിഷ്ഠിതവുമായ കാഴ്ചപ്പാടുമുള്ള വ്യക്തിയായിരുന്നു കാനം എന്ന് യോഗം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.