ഷാർജ: ഷാർജ കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രഥമ വനിത വിങ് കമ്മിറ്റി രൂപവത്കരണ സംഗമം ഫാത്തിമ തഹ്ലിയ ഉദ്ഘാടനം ചെയ്തു.
സജ്ന ഉമ്മർ പ്രസിഡന്റായും ഹസീന റഫീഖ് ജനറൽ സെക്രട്ടറിയായും ഷംന നിസാം ട്രഷററായും കമ്മിറ്റി നിലവിൽവന്നു. വൈസ് പ്രസിഡന്റുമാരായി സബീന ഷാനവാസ്, നിഷ ശിഹാബ്, സ്വാലിഹ നസറുദ്ദീൻ, ഫസ്ന വഫിയ, ബൽകീസ് മുഹമ്മദ് എന്നിവരെയും സെക്രട്ടറിമാരായി ഫസീല അബ്ദുൽ കാദർ, സബീന ഹനീജ്, ഷഹീറ ബഷീർ, ഷെറീന നജീബ്, റുക്സാന നൗഷാദ് എന്നിവരെയും അഡ്വൈസറി ബോർഡിലേക്ക് ഫെബിന റഷീദ്, ഷീജ അബ്ദുൽ കാദർ, ഷജില അബ്ദുൽ വഹാബ്, സജ്ന ത്വയ്യിബ്, ജമീല അലവി എന്നിവരെയും തെരഞ്ഞെടുത്തു. ഷാർജ കെ.എം.സി.സി തൃശൂർ ജില്ല പ്രസിഡന്റ് അബ്ദുൽകാദർ ചക്കനാത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് തയ്യിബ് ചേറ്റുവ, സെക്രട്ടറി കെ.എസ്. ഷാനവാസ്, ജില്ല വൈസ് പ്രസിഡന്റുമാരായ അബ്ദുൽ വഹാബ്, ഷാജഹാൻ നൂൽപാടത്ത്, ഹനീജ് കാദർ, സെക്രട്ടറി കെ.എ. ശംസുദ്ദീൻ, കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് വി.എ. നുഫൈൽ പുത്തൻചിറ, മണലൂർ മണ്ഡലം പ്രസിഡന്റ് നിസാം വാടാനപ്പള്ളി, കൈപ്പമംഗലം മണ്ഡലം ജനറൽ സെക്രട്ടറി ശിഹാബ് മതിലകത്ത് വീട്ടിൽ, നാട്ടിക മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഖാദർ, കൊടുങ്ങല്ലൂർ മണ്ഡലം ജനറൽ സെക്രട്ടറി പി.എസ്. ഷമീർ, കൊടുങ്ങല്ലൂർ മണ്ഡലം വനിത വിങ് ജനറൽ സെക്രട്ടറി ഹാരിഷ നജീബ് എന്നിവർ ആശംസ അർപ്പിച്ചു. ജനറൽ സെക്രട്ടറി പി.ടി. നസ്റുദ്ദീൻ സ്വാഗതവും ട്രഷറർ മുഹസിൻ മുഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.