കൊ​ച്ചി പെ​ട്രോ കെ​മി​ക്ക​ൽ കോം​പ്ല​ക്​​സി​ൽ നി​ക്ഷേ​പം ന​ട​ത്താ​ൻ അ​ഡ്​​നോ​ക്​

അ​ബൂ​ദ​ബി: കൊ​ച്ചി​യി​ലെ പെ​ട്രോ കെ​മി​ക്ക​ൽ കോം​പ്ല​ക്​​സി​ൽ നി​ക്ഷേ​പം ന​ട​ത്താ​ൻ അ​ബൂ​ദ​ബി ദേ​ശീ​യ എ​ണ്ണ​ക്ക​മ്പ​നി (അ​ഡ്​​നോ​ക്) സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു. നി​ക്ഷേ​പ സാ​ധ്യ​ത​ക​ള്‍ പ​ഠി​ക്കാ​ന്‍ കേ​ര​ള സ​ര ്‍ക്കാ​റി​െ​ൻ​റ​യും അ​ഡ്നോ​ക്കി​െ​ൻ​റ​യും പ്ര​തി​നി​ധി​ക​ള്‍ ഉ​ള്‍പ്പെ​ട്ട ക​ർ​മ​സ​മി​തി രൂ​പ​വ​ത്​​ക​ര ി​ക്കും. ശേ​ഷം അ​ഡ്നോ​ക്​ സം​ഘം കേ​ര​ള​ത്തി​ലെ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. കേ​ര​ള മു​ഖ്യ​മ​ന് ത്രി പി​ണ​റാ​യി വി​ജ​യ​നും യു.​എ.​ഇ സ​ഹ​മ​ന്ത്രി​യും അ​ഡ്​​നോ​ക്​ ഗ്രൂ​പ്പ്​ സി.​ഇ.​ഒ​യു​മാ​യ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ അ​ഹ്​​മ​ദ് അ​ൽ ജാ​ബി​റും അ​ബൂ​ദ​ബി​യി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യി​ലാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ൽ ധാ​ര​ണ​യാ​യ​ത്.

കേ​ര​ള​ത്തി​െ​ൻ​റ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ലും നി​ക്ഷേ​പം ന​ട​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ഡ്നോ​ക്​ അ​ധി​കൃ​ത​രോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. നി​ക്ഷേ​പ​ത്തി​ന്​ അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണ് ഇ​പ്പോ​ൾ സം​സ്ഥാ​ന​ത്തു​ള്ള​ത്. പെ​ട്രോ​ളി​യം മേ​ഖ​ല​യി​ലെ വി​ക​സ​ന​ത്തി​ന്​ ആ​വ​ശ്യ​മാ​യ സ്ഥ​ല​സൗ​ക​ര്യം കൊ​ച്ചി​യി​ൽ ല​ഭ്യ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.പെ​ട്രോ​ളി​യം മേ​ഖ​ല​യി​ലെ നി​ക്ഷേ​പ​ത്തി​െ​ൻ​റ കാ​ര്യ​ത്തി​ൽ ഇ​ന്ത്യ ത​ങ്ങ​ളു​ടെ പ്ര​ഥ​മ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് സു​ൽ​ത്താ​ൻ ബി​ൻ അ​ഹ്​​മ​ദ് പ​റ​ഞ്ഞു. ഏ​റെ സാ​ധ്യ​ത​ക​ളാ​ണ് ഈ ​രം​ഗ​ത്ത് ഇ​ന്ത്യ​യി​ലു​ള്ള​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ര​ള ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്, വ്യ​വ​സാ​യ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഡോ. ​കെ. ഇ​ള​ങ്കോ​വ​ൻ, ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി ന​വ്ദീ​പ് സി​ങ് സൂ​രി, നോ​ർ​ക വൈ​സ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി, അ​ഡ്നോ​ക് ആ​ക്ടി​ങ് സി.​ഇ.​ഒ മു​ഹ​മ്മ​ദ് അ​ൽ അ​ർ​യാ​ൻ എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ദു​ബൈ​യി​ൽ ന​ട​ക്കു​ന്ന ലോ​ക കേ​ര​ള​സ​ഭ മേ​ഖ​ല സ​മ്മേ​ള​നം, ഷാ​ർ​ജ​യി​ൽ ന​ട​ക്കു​ന്ന ഗ​ൾ​ഫ്​ മാ​ധ്യ​മം ക​മോ​ൺ കേ​ര​ള ബി​സി​ന​സ്​ കോ​ൺ​​​ക്ലേ​വ്​ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ബു​ധ​നാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ യു.​എ.​ഇ​യി​ലെ​ത്തി​യ​ത്.

അ​ബൂ​ദ​ബി അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നോ​ർ​ക വൈ​സ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി, ഡ​യ​റ​ക്ട​ർ ഡോ. ​ആ​സാ​ദ് മൂ​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന്​ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു. ഭാ​ര്യ ക​മ​ലം, മാ​ധ്യ​മ ഉ​പ​ദേ​ഷ്​​ടാ​വ് ജോ​ൺ ബ്രി​ട്ടാ​സ് എ​ന്നി​വ​രും മു​ഖ്യ​മ​ന്ത്രി​യോ​ടൊ​പ്പ​മു​ണ്ട്. വ്യാ​ഴാ​ഴ്​​ച വൈ​കു​ന്നേ​രം അ​ഞ്ചി​ന്​ ഗ​ൾ​ഫ്​ മാ​ധ്യ​മം ക​മോ​ൺ കേ​ര​ള ബി​സി​ന​സ്​ കോ​ൺ​​​ക്ലേ​വ്​ ഷാ​ർ​ജ എ​ക്​​സ്​​പോ സെ​ൻ​റ​റി​ൽ മു​ഖ്യ​മ​ന്ത്രി ഉ​ദ്​​ഘാ​ട​നം ചെ​യ്യും. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ദു​ബൈ​യി​ൽ ന​ട​ക്കു​ന്ന ലോ​ക കേ​ര​ള​സ​ഭ മേ​ഖ​ല സ​മ്മേ​ള​ന​ത്തി​ലും അ​ദ്ദേ​ഹം പ​െ​ങ്ക​ടു​ക്കും.

Tags:    
News Summary - kochi metro chemical complext-uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.