കൊച്ചി പെട്രോ കെമിക്കൽ കോംപ്ലക്സിൽ നിക്ഷേപം നടത്താൻ അഡ്നോക്
text_fieldsഅബൂദബി: കൊച്ചിയിലെ പെട്രോ കെമിക്കൽ കോംപ്ലക്സിൽ നിക്ഷേപം നടത്താൻ അബൂദബി ദേശീയ എണ്ണക്കമ്പനി (അഡ്നോക്) സന്നദ്ധത അറിയിച്ചു. നിക്ഷേപ സാധ്യതകള്‍ പഠിക്കാന്‍ കേരള സര ്ക്കാറിെൻറയും അഡ്നോക്കിെൻറയും പ്രതിനിധികള്‍ ഉള്‍പ്പെട്ട കർമസമിതി രൂപവത്കര ിക്കും. ശേഷം അഡ്നോക് സംഘം കേരളത്തിലെത്തി തുടർ നടപടികൾ സ്വീകരിക്കും. കേരള മുഖ്യമന് ത്രി പിണറായി വിജയനും യു.എ.ഇ സഹമന്ത്രിയും അഡ്നോക് ഗ്രൂപ്പ് സി.ഇ.ഒയുമായ ഡോ. സുൽത്താൻ ബിൻ അഹ്മദ് അൽ ജാബിറും അബൂദബിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്.
കേരളത്തിെൻറ അടിസ്ഥാന സൗകര്യ വികസനത്തിലും നിക്ഷേപം നടത്തണമെന്ന് മുഖ്യമന്ത്രി അഡ്നോക് അധികൃതരോട് ആവശ്യപ്പെട്ടു. നിക്ഷേപത്തിന് അനുകൂലമായ സാഹചര്യമാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. പെട്രോളിയം മേഖലയിലെ വികസനത്തിന് ആവശ്യമായ സ്ഥലസൗകര്യം കൊച്ചിയിൽ ലഭ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.പെട്രോളിയം മേഖലയിലെ നിക്ഷേപത്തിെൻറ കാര്യത്തിൽ ഇന്ത്യ തങ്ങളുടെ പ്രഥമ പരിഗണനയിലാണെന്ന് സുൽത്താൻ ബിൻ അഹ്മദ് പറഞ്ഞു. ഏറെ സാധ്യതകളാണ് ഈ രംഗത്ത് ഇന്ത്യയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി, നോർക വൈസ് ചെയർമാൻ എം.എ. യൂസുഫലി, അഡ്നോക് ആക്ടിങ് സി.ഇ.ഒ മുഹമ്മദ് അൽ അർയാൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ദുബൈയിൽ നടക്കുന്ന ലോക കേരളസഭ മേഖല സമ്മേളനം, ഷാർജയിൽ നടക്കുന്ന ഗൾഫ് മാധ്യമം കമോൺ കേരള ബിസിനസ് കോൺക്ലേവ് തുടങ്ങിയ പരിപാടികളിൽ പങ്കെടുക്കുന്നതിന് ബുധനാഴ്ച രാവിലെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ യു.എ.ഇയിലെത്തിയത്.
അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നോർക വൈസ് ചെയർമാൻ എം.എ. യൂസുഫലി, ഡയറക്ടർ ഡോ. ആസാദ് മൂപ്പൻ തുടങ്ങിയവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഭാര്യ കമലം, മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ് എന്നിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ട്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് ഗൾഫ് മാധ്യമം കമോൺ കേരള ബിസിനസ് കോൺക്ലേവ് ഷാർജ എക്സ്പോ സെൻററിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വെള്ളി, ശനി ദിവസങ്ങളിൽ ദുബൈയിൽ നടക്കുന്ന ലോക കേരളസഭ മേഖല സമ്മേളനത്തിലും അദ്ദേഹം പെങ്കടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.