അബൂദബി: അബൂദബിയിൽ ലഘു കുറ്റങ്ങൾക്ക് സാമൂഹിക സേവനം ശിക്ഷയായി നൽകാനുള്ള ഉത്തരവ് പ്രാബല്യത്തിലായ 2017 മാർച്ച് മുതൽ ഇതുവരെ ഇത്തരം ശിക്ഷ ലഭിച്ചത് 25 പേർക്ക്. റോഡുകൾ, പാർക്കുകൾ, ആരാധനാലയങ്ങൾ, പൊതു ലൈബ്രറികൾ, പെട്രോൾ സേവന കേന്ദ്രങ്ങൾ തുടങ്ങിയവ വൃത്തിയാക്കുകയാണ് ശിക്ഷ. അശ്രദ്ധമായി വാഹനമോടിക്കൽ, നമ്പർ പ്ലേറ്റ് ഇല്ലാതിരിക്കൽ, റോഡിൽ അഭ്യാസ പ്രകടനം നടത്തൽ, അപകടം സംഭവിച്ചാലും വാഹനങ്ങൾ നിർത്താതെ ഓടിച്ച് പോകൽ തുടങ്ങിയവക്ക് ഇത്തരം ശിക്ഷയാണ് വിധിക്കുന്നത്.
നിയമ ലംഘകരുടെ സ്വഭാവത്തിൽ മാറ്റമുണ്ടാക്കുകയാണ് ഇത്തരം ശിക്ഷ നൽകുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് നീതിന്യായ അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.