ദുബൈ: തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ക്യാമ്പുകളും ലേബർ അക്കമഡേഷനുകളും പൂർണമാ യി അണുമുക്തമാക്കി സൂക്ഷിക്കണമെന്ന് ദുബൈ നഗരസഭ ആവശ്യപ്പെട്ടു. ലേബർ അക്കമഡേഷൻ ഉട മസ്ഥർക്കും ഓപറേറ്റർക്കുമായി അയച്ച സർക്കുലറിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കു ന്നത്. മാത്രമല്ല, തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകളും അണുവിമുക്തമാണെന്ന് ഉറപ്പുവരുത്തണമെന്നും നഗരസഭ ചൂണ്ടിക്കാട്ടുന്നു. ഇതു സംബന്ധിച്ച് പുറപ്പെടുവിച്ച നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും തൊഴിലാളികൾ നേരിട്ട് ബന്ധപ്പെടുന്ന ഇടങ്ങളും വസ്തുക്കളും അണുമുക്തമാക്കാൻ ആവശ്യമെങ്കിൽ അധിക ജോലിക്കാരെ നിയമിച്ച് ശുചീകരണം നടത്തണമെന്നും സർക്കുലറിൽ പറയുന്നു.
കുളിമുറി, ഷവർ, വാഷ് ബേസിൻ, ഡൈനിങ് റൂമുകൾ, കസേരകൾ എന്നിവ നിരന്തരമായി വൃത്തിയാക്കി അണുമുക്തമാക്കി സൂക്ഷിക്കേണ്ടതാണ്. മാത്രമല്ല, തൊഴിലാളികൾക്ക് ഹാൻഡ് സാനിറ്റൈസറുകളും കൈ കഴുകാനുള്ള ലിക്വിഡുകളും നൽകണം. അണുമുക്തമാക്കുന്നതിന് ഉപയോഗിച്ച അണുനാശിനികളുടെ പട്ടിക ഉൾപ്പെടെ എല്ലാ ശുചീകരണ-അണുനാശിനി പ്രവർത്തനങ്ങളും രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും സർക്കുലർ നിർദേശിക്കുന്നു.
തൊഴിലാളികളുടെ അടുക്കളയും അനുബന്ധ ഉപകരണങ്ങളും, ലേബർ റൂമുകൾ, ഫർണിച്ചറുകൾ, വാതിലുകൾ, ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിയന്ത്രണ സംവിധാനങ്ങൾ, ഗോവണി, ജിം ഉപകരണങ്ങൾ, പരിശീലനത്തിലെ സീറ്റുകളും മേശകളും, മീറ്റിങ്-വിനോദ മുറികൾ, വർക്കർ ബസുകളുടെ സീറ്റുകളും ഹാൻഡിലുകളും തുടങ്ങിയവ കർശനമായി അണുമുക്തമാക്കണമെന്ന് ലേബർ ക്യാമ്പ് ഓപറേറ്റർമാരോട് സർക്കുലറിലൂടെ നഗരസഭ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.