നി​ക്ഷേ​പ​ക കാ​ര്യ മ​ന്ത്രി​യാ​യി മു​ഹ​മ്മ​ദ്​ ഹ​സ​ൻ അ​ൽ സു​വൈ​ദി അ​ധി​കാ​ര​മേ​റ്റു

അ​ബൂ​ദ​ബി: രാ​ജ്യ​ത്തി​ന്‍റെ നി​ക്ഷേ​പ ന​യം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നും മേ​ഖ​ല​യെ കൂ​ടു​ത​ൽ ശ​ക്​​തി​പ്പെ​ടു​​ത്തു​ന്ന​തി​നു​മാ​യി രൂ​പ​വ​ത്​​ക​രി​ച്ച​ പ്ര​ത്യേ​ക നി​ക്ഷേ​പ​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മ​ന്ത്രി​യാ​യി മു​ഹ​മ്മ​ദ്​ ഹ​സ​ൻ അ​ൽ സു​വൈ​ദി അ​ധി​കാ​ര​മേ​റ്റു. അ​ബൂ​ദ​ബി​യി​ലെ ഖ​സ​ർ അ​ൽ ഷാ​തി​യി​ൽ ന​ട​ന്ന പ്രൗ​ഢ​മാ​യ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ൽ യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം, വൈ​സ്​ പ്ര​സി​ഡ​ന്‍റും ഉ​പ പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ കോ​ട​തി മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, മ​റ്റ്​ മ​ന്ത്രി​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

രാ​ജ്യ​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന ത​ന്ത്ര​മെ​ന്ന നി​ല​യി​ൽ നി​ക്ഷേ​പ മേ​ഖ​ല വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്നും മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ ഈ ​രം​ഗ​ത്ത്​ പു​തി​യ ദൗ​ത്യം നി​ർ​വ​ഹി​ക്കാ​ൻ​ മു​ഹ​മ്മ​ദ്​ ഹ​സ​ൻ അ​ൽ സു​വൈ​ദി​ക്ക്​ എ​ല്ലാ വി​ജ​യാ​ശം​സ​ക​ളും നേ​രു​ന്ന​താ​യും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. രാ​ജ്യ​ത്തെ നി​ക്ഷേ​പ രം​ഗ​ത്തെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്ക്​ ശ​ക്​​ത​മാ​യ അ​ടി​ത്ത​റ​പാ​കു​ക​യെ​ന്ന​താ​ണ്​ പു​തി​യ മ​ന്ത്രാ​ല​യം കൊ​ണ്ട്​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​​ദ്​ പ​റ​ഞ്ഞു.

Tags:    
News Summary - Mohammed Hassan Al Suwaidi- investment minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.